ബദിയടുക്ക (www.evisionnews.co): ഡയലൈഫ് ഡയഗ്‌നോസ്റ്റിക് സെന്ററുമായി സഹകരിച്ച് ഓക്‌സിജന്‍ ബദിയടുക്ക സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് രാവിലെ ഒമ്പതിന് സിറാജുദ്ധീന്‍ ഫൈസി ചേരാല്‍ ഉദ്ഘാടനം ചെയ്തു. ഓക്‌സിജന്‍ ബദിയടുക്ക പ്രസിഡന്റ് ഷഹാദുദ്ധീന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാബിത്ത്് അസ്ബ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ഹമീദ് കെടഞ്ചി, ജോയിന്റ് സെക്രട്ടറി ചന്ദ്രന്‍ പൊയ്യക്കണ്ടം, ബിജു എബ്രഹാം സംസാരിച്ചു.
പ്രമേഹം, തൈറോയിഡ് തുടങ്ങി വിവിധ രോഗങ്ങള്‍ക്കുള്ള ഇരുപതോളം ലാബ് ടെസ്റ്റുകളും മരുന്നുകളും ഡോക്ടര്‍മാരുടെ സേവനവും ഡയറ്റ്‌റീഷന്മാരുടെ സേവനവും ക്യാമ്പില്‍ സൗജന്യമായിരുന്നു. ക്യാമ്പില്‍ ഇരുന്നോറോളം പേര്‍ പങ്കെടുത്തു. പ്രശസ്ത പ്രമേഹ രോഗ വിദഗ്ധന്‍ ഡോ. മൊയ്തീന്‍ കുഞ്ഞി ഐകെ, ഡോ. അഹ്രിസ് വിഎഫ്, ഡോ. മുനീബ്, മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ഉച്ചയ്ക്ക് രണ്ടു മണിയോടെ സമാപിച്ചു.
Post a Comment
0 Comments