Type Here to Get Search Results !

Bottom Ad

ഉദുമയില്‍ ആവേശത്തിരയിളക്കി ബാലകൃഷ്ണന്‍ പെരിയയുടെ പര്യടനം


കാസര്‍കോട് (www.evisionnews.co): ഉദുമ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ബാലകൃഷ്ണന്‍ പെരിയ തിങ്കളാഴ്ച ചെമ്മനാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തി. പൗരപ്രമുഖരേയും സുഹൃത്തുക്കളെയും കാണാനാണ് കൂടുതല്‍ സമയം ചെലവഴിച്ചത്. കൂടാതെ ചില കവലകളിലും വോട്ടര്‍മാരെ നേരിട്ട് കണ്ടു വോട്ടഭ്യര്‍ത്ഥിച്ചു. കട്ടക്കാല്‍, കീഴുര്‍, ദേളി, കോളിയടുക്കം, തെക്കില്‍, ചട്ടഞ്ചാല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വോട്ടര്‍മാരെ കണ്ടു. യുഡി എഫ് നേതാക്കളായ കല്ലട്ര മാഹിന്‍ ഹാജി, ഹാജി അബ്ദുള്ള ഹുസൈന്‍, കൃഷ്ണന്‍ ചട്ടഞ്ചാല്‍, റഷീദ് ഹാജി, ബാലചന്ദ്രന്‍ മാസ്റ്റര്‍, വി. സരസ്വതി, അബ്ദുള്ള കുഞ്ഞി കീഴൂര്‍, അഹമ്മദ് ഹാജി തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.



Post a Comment

0 Comments

Top Post Ad

Below Post Ad