കാസര്‍കോട്: ഒരേ ലക്ഷ്യത്തിലേക്ക് വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കുന്നവരാണ് വിശ്വാസികളെന്നും, ഒരോരോ മതത്തിന്റെ യോ, ആശയത്തിന്റെയോ വിശ്വാസത്തിന് അനുസരിച്ച് അവയവ ങ്ങള്‍ക്ക് ഏറ്റ കുറച്ചിലില്ലാതെയാണ് ദൈവം മനുഷ്യരെ സൃഷ്ടിച്ചിട്ടുള്ളതെന്നും ഇടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദ ഭാരതി പറഞ്ഞു.
മതങ്ങളിലെ നന്മഅത്ഥവത്താകുന്നത് മനുഷ്യര്‍ക്കിടയിലെ ഐക്യവും സ്‌നേഹവും നിലനില്‍ക്കുമ്പോഴാണ്. മനുഷ്യരെ ഒന്നായി കാണാന്‍ കഴിയുന്ന രാഷ്ട്രീയത്തിനെ നാടിനെ മുന്നോട്ട് നയിക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. 'മാനവീകതക്ക് സൗഹൃദത്തിന്റെ കരുത്ത്' എന്ന സന്ദേശവുമായി മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റി നടത്തുന്ന സന്ദേശ യാത്രയ്ക്ക് ആരംഭം കുറിച്ച എടനീര്‍ മഠത്തില്‍ ആശിര്‍വാദ പ്രസംഗം നടത്തുകയായിരുന്നു സ്വാമിജി.
പ്രസിഡന്റ് എ.എം കടവത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള സ്വാഗതം പറഞ്ഞു. സ്വാമിജിക്ക് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി ഷാളണിയിച്ചു. ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുല്ല ഉപഹാരം കൈമാറി. എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ കാണിക്ക നല്‍കി. പി.എം മുനീര്‍ ഹാജി, മൂസാബി ചെര്‍ക്കള, ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി, മാഹിന്‍ കോളോട്ട്, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, ടി.എം ഇഖ്ബാല്‍, അബ്ദുല്‍ റഹിമാന്‍ ഹാജി പട്ട്‌ള, ഇ.അബൂബക്കര്‍ ഹാജി, അഷ്‌റഫ് ഇടനീര്‍,ജലീല്‍ കടവത്ത്,ജലീല്‍ എരുതുംകടവ്, കെ.എം ബഷീര്‍, നാസര്‍ ചായിന്റടി, കാദര്‍ ബദരിയ, സിദ്ധീഖ് സന്തോഷ് നഗര്‍,ഹാരിസ് ബെദിര, ടി.എം അബ്ബാസ്, ഇഖ്ബാല്‍ ചേരൂര്‍, സമീര്‍, സഫിയ ഹാഷിം, ഹാരിസ് ബേവിഞ്ച, മനാഫ് എടനീര്‍ സംബന്ധിച്ചു.
Post a Comment
0 Comments