കാസര്‍കോട് (www.evisionnews.co): മഞ്ചേശ്വരത്ത് പോലീസ് വാഹനത്തിനു നേരെ വെടിവെയ്പ്. ഇന്നലെ രാത്രി 9.30ന് മിയാപദവില്‍ വെച്ചാണ് സംഭവം. രാത്രിയില്‍ നാട്ടുകാര്‍ക്കു നേരെ തോക്കുചൂണ്ടിയെന്ന വിവരത്തെ തുടര്‍ന്ന് അന്വേഷിച്ചു പോയ പൊലീസിനു നേരെയായിരുന്നു ആക്രമണം. മൂന്നുപേര്‍ അടങ്ങുന്ന സംഘത്തിലെ ഒരു സംഘം കര്‍ണാടകയില്‍ അറസ്റ്റിലായി.
അക്രമികള്‍ ഉപയോഗിച്ചിരുന്ന വാഹനം വഴിയില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞിരുന്നു. തുടര്‍ന്നു പരിശോധന നടത്തി വാഹനം പൊലീസ് സ്റ്റേഷനിലേയ്ക്കു കൊണ്ടു വരുന്നതിനിടെ വാഹനത്തിനു നേരെ രണ്ട് റൗണ്ട് വെടിവെയ്പ് നടത്തുകയായിരുന്നു. സംഭവത്തില്‍ വാഹനത്തിനു കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആളപായമില്ല.
Post a Comment
0 Comments