Type Here to Get Search Results !

Bottom Ad

പ്രവാസി ലീഗ് സമ്പര്‍ക്ക യാത്രക്ക് കാസര്‍കോട്ട് ഉജ്വല സമാപനം


കാസര്‍കോട് (www.evisionnews.co): വിദേശ നാണ്യം നേടി തന്ന് നാടിന്റെ സാമ്പത്തിക ഭദ്രതക്ക് താങ്ങായി നിന്നവരാണ് പ്രവാസികളെന്ന് മുസ്്ലിം ലീഗ് ജില്ലാ പ്രസിഡന്റ്് ടിഇ അബ്ദുല്ല. മലയാളികളുടെ കാരുണ്യ ഖ്യാതിക്ക് മേന്മ പകര്‍ന്ന പ്രവാസികളോട് കേന്ദ്ര കേരള സര്‍ക്കാര്‍ നീതി കാട്ടിയില്ലെന്ന് ടിഇ കുറ്റപ്പെടുത്തി. പ്രവാസത്തിലും നാട്ടില്‍ എത്തിയാലും ജാതിമത ചിന്തകള്‍ക്കതീതമായി മുന്നിലെത്തുന്നവരെ ഹൃദയത്തിലേറ്റി സ്വീകരിക്കുകയും സഹായിക്കുകയും ചെയ്യുന്ന പ്രവാസികള്‍ മാനവീകതയുടെ ഉദാത്ത മാതൃകയാണെന്നും ടി.ഇ കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര-കേരള സര്‍ക്കാരുകളുടെ പ്രവാസി വിരുദ്ധ നിലപാടുകള്‍ക്കെതിരെ പ്രവാസി ലീഗ് സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 11 ന് തിരുവനന്തപുരത്തു നിന്ന് ആരംഭിച്ച പ്രവാസി സമ്പര്‍ക്ക യാത്ര കാസര്‍കോട് നടന്ന പ്രവാസി സൗഹൃദ സംഗമത്തോടു കൂടി സമാപിച്ചു. വിവിധ മേഖലകളി ലുള്ള പ്രവാസികളെ ഏകോപിപ്പിക്കുകയും അവരുടെ അഭിപ്രായങ്ങള്‍ സ്വരൂപിക്കുകയും ചെയ്യുകയായിരുന്നു യാത്രയുടെ ലക്ഷ്യം. സമാനചിന്താഗതിയുള്ള പ്രവാസികളെ ഉള്‍പ്പെടുത്തി ജില്ലാതലത്തില്‍ വിപുലമായ പ്രവാസി സംഗമങ്ങളാണ് സംഘടിപ്പിച്ചത് പ്രവാസി പ്രശ്നങ്ങളോട് ഭരണകൂടങ്ങള്‍ കാട്ടുന്ന അനീതിക്കെതിരെയുള്ള പ്രതിഷേധ പോരാട്ടമായിരുന്നു സമ്പര്‍ക്ക യാത്ര.

ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ത്രിതലപഞ്ചായത്ത് ജനപ്രതിനിധികള്‍, പ്രവാസി സേവനം നടത്തിയ പ്രമുഖ വ്യക്തികള്‍ എന്നിവരെ ആദരിച്ചു. ജില്ലാ കമ്മറ്റി ആരംഭിക്കുന്ന പ്രവാസി സെക്യുരിറ്റി സ്‌കീമിന് ആരംഭം കുറിച്ചു. ജില്ലാ പ്രസിഡന്റ്് എപി ഉമ്മര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഹനീഫ് മൂന്നിയൂര്‍ യാത്ര ലക്ഷ്യം വിശദീകരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെപി ഇമ്പിച്ചി മമ്മു ഹാജി മുഖ്യപ്രഭാഷണം നടത്തി. ട്രഷറര്‍ കാപ്പില്‍ മുഹമ്മദ് പാഷ, വൈസ് പ്രസിഡന്റുമാരായ കെ.സി അഹമ്മദ് ഉമയനല്ലൂര്‍, ശിഹാബുദ്ദീന്‍, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ. മുഹമ്മദ് കുഞ്ഞി,ഖാദര്‍ ഹാജി, ടിപി കുഞ്ഞബ്ദുല്ല, എന്‍എ മജീദ്, കൊവ്വല്‍ അബ്ദുല്‍ റഹ്മാന്‍, എം.പി ഖാലിദ്, ബി.യു. അബ്ദുല്ല, ദാവൂദ് ചെമ്പരിക്ക, റസാഖ് തായലക്കണ്ടി, ടി.എം ശുഐബ്, സലാം ഹാജി കുന്നില്‍, കെബിഎം. ശരീഫ കാപ്പില്‍, എംഎസി കുഞ്ഞബ്ദുല്ല ഹാജി, ഏരോല്‍ മുഹമ്മദ് കുഞ്ഞി, എംഎച്ച് മുഹമ്മദ് കുഞ്ഞി, കെഎ മുഹമ്മദലി പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad