കേരളം (www.evisionnews.co): ഉടുമ്പന്‍ചോലയില്‍ മന്ത്രി എംഎം മണി ജയിച്ചാല്‍ താന്‍ തല മുണ്ഡനം ചെയ്യുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഇഎം ആഗസ്തി. മറിച്ചായാല്‍ ചാനല്‍ മേധാവി തല മുണ്ഡനം ചെയ്യുമോയെന്നും അദ്ദേഹം വെല്ലുവിളിച്ചു. അതേസമയം ചാനല്‍ സര്‍വേകള്‍ പെയ്ഡ് സര്‍വേകളാണെന്നും ഇതില്‍ വിശ്വാസമില്ലെന്നും ആഗസ്തി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തെ നരേന്ദ്രമോദി ചാനലുകളെ വിലയ്ക്കെടുത്ത പോലെയാണ് ഇപ്പോള്‍ കേരളത്തിലെന്നും ആഗസ്തി ആരോപിച്ചു.
2001 മുതല്‍ എല്‍ഡിഎഫിനൊപ്പമാണ് ഉടുമ്പന്‍ചോല. നിലവിലെ സിപിഎം ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രനെ മൂന്നുവട്ടം നിയമസഭയിലെത്തിച്ചു. 2016-ല്‍ എംഎം മണിയെയും. എന്നാല്‍ 1996ല്‍ എംഎം മണി തന്റെ കന്നിയങ്കത്തില്‍ പരാജയപ്പെട്ടത് കോണ്‍ഗ്രസിന്റെ ഇഎം ആഗസ്തിയോട് ആയിരുന്നു. 4,667 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അന്ന് ആഗസ്തി വിജയിച്ചത്.
Post a Comment
0 Comments