കാസര്‍കോട് (www.evisionnews.co): പള്ളങ്കോട് കുയിത്തല്‍ ശാഖാ എസ്.വൈ.എസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അജ്മീര്‍ മൗലൂദ് സദസും സി.എം, ഉസ്താദ് അനുസ്മരണവും നടത്താന്‍ തീരുമാനിച്ചു. പെരുമ്പ അബ്ദുല്‍ റഹിമാന്‍ മൗലവി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് എസ്.വൈ.എസ്, പ്രസിഡന്റ് കെ.എ യൂസുഫ് ഉദ്ഘാടനം ചെയ്തു, കെ.പി അബുബക്കര്‍, കുഞ്ഞാലി ഹാജി, അബദുല്‍ സലാം ഹാജി, അബ്ദുല്‍ ഖാദര്‍ സംസാരിച്ചു. മേഖലാ പ്രസിഡന്റ് ബഷീര്‍ പള്ളങ്കോട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികള്‍: കല്ലടുക്കം യൂസുഫ് (പ്രസിഡന്റ്), സുബൈര്‍ (ഉബൈ), പി.എ അബൂബക്കര്‍ (വൈസ് പ്രസിഡന്റുമാര്‍), അഷ്‌റഫ് (ജനറല്‍ സെക്രട്ടറി), ശിഹാബ് കുയിത്തല്‍, അഷ്‌റഫ് പെയ്യമജാല്‍ (സെക്രട്ടറിമാര്‍), പി. സുലൈമാന്‍ (ട്രഷറര്‍) എന്നിവരെയും പഞ്ചായത്ത് കൗണ്‍സിലറായി ജാഫര്‍ കുയിത്തലിനെയും തെരഞ്ഞെടുത്തു.
Post a Comment
0 Comments