Type Here to Get Search Results !

Bottom Ad

ഉദുമയില്‍ പോസ്റ്ററും ബാനറും വ്യാപകമായി നശിപ്പിച്ചു. കാട്ടുനീതിയെന്ന് ബാലകൃഷ്ണന്‍ പെരിയ


ഉദുമ (www.evisionnews.co): യുഡിഎഫ് സ്ഥാനാര്‍ത്ഥി ബാലകൃഷ്ണന്‍ പെരിയയുടെ പോസ്റ്ററും ബാനറും വ്യാപകമായി നശിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ പെരിയ സ്‌കൂള്‍ ഗ്രൗണ്ടിലെ ചടങ്ങിലേക്ക് കടന്നുപോകുന്ന റോഡിന് സമീപത്തുള്ള പോസ്റ്ററുകള്‍ പൂര്‍ണമായും നശിപ്പിച്ചു. സ്ഥാനാര്‍ത്ഥിയുടെ സ്വന്തം മതിലാണത്. അവിടെ സിപിഎമ്മിന്റെ കൊടിതോരണങ്ങള്‍ കെട്ടി. പിണറായിയുടെ യാത്രാവഴിയില്‍ യുഡിഎഫിന്റെ പോസ്റ്ററുകള്‍ കാണാന്‍ പാടില്ലെന്നത് കാട്ടുനീതിയാണന്ന് സ്ഥാനാര്‍ത്ഥി ബാലകൃഷ്ണന്‍ പെരിയ പറഞ്ഞു. ബേഡകം കൊളത്തൂരിലും യുഡിഎഫ് ബാനറുകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു.

സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് ഉദുമ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കല്ലട്ര അബ്ദുല്‍ ഖാദര്‍, കണ്‍വീനര്‍ വിആര്‍ വിദ്യാസാഗര്‍ ആവശ്യപ്പെട്ടു. പരാജയഭീതിമൂലമാണ് സിപിഎം ഇത്തരം നശികരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. ഇത്തരം സംഭവങ്ങള്‍ പ്രതിഷേധര്‍ഹമാണെന്ന് നേതാക്കള്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനര്‍, റിട്ടേണിംഗ് ഓഫീസര്‍, ജില്ലാ പോലീസ് ചീഫ്, അമ്പലത്തറ, ബേക്കല്‍ സിഐ എന്നിവര്‍ക്ക് പരാതി നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad