കേരളം (www.evisionnews.co): കായംകുളത്ത് വോട്ടറെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കളക്ടറുടെ അന്വേഷണം. തപാല്‍ വോട്ട് ചെയ്യിക്കാനെത്തിയ ഉദ്യോഗസ്ഥരോടൊപ്പം ബാങ്ക് ജീവനക്കാരനെത്തി പെന്‍ഷനും നല്‍കി. പിണറായി സര്‍ക്കാരിന് തുടര്‍ഭരണം ലഭിച്ചാല്‍ തുക വര്‍ധിപ്പിക്കുമെന്ന് ഉദ്യോഗസ്ഥന്‍ വാഗ്ദാനം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഗുരുതര ചട്ടലംഘനം നടന്നെന്നും ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് ആലപ്പുഴ ജില്ലാ കളക്ടര്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷനനും പരാതി നല്‍കിയിട്ടുണ്ട്.
കായംകുളം നഗരസഭയിലെ 77 ബൂത്തിലാണ് പരാതി ഉയര്‍ന്നത്. എണ്‍പത് വയസു പിന്നിട്ട സ്ത്രീക്ക് തപാല്‍ വോട്ട് രേഖപ്പെടുത്താന്‍ പൊലീസ് സാന്നിദ്ധ്യത്തില്‍ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി. ഇവര്‍ക്കൊപ്പം പെരിങ്ങാല സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനുമുണ്ടായിരുന്നു. ഒരുവശത്ത് വോട്ടെടുപ്പ് നടപടികള്‍ പുരോഗമിക്കുമ്പോള്‍, മറുവശത്ത് ബാങ്ക് ജീവനക്കാരന്‍ പെന്‍ഷന്‍ തുക എണ്ണിത്തിട്ടപ്പെടുത്തി വൃദ്ധയ്ക്ക് നല്‍കി. പിണറായി സര്‍ക്കാരിന് തുടര്‍ഭരണം ലഭിച്ചാല്‍ പെന്‍ഷന്‍ തുക വര്‍ധിക്കുമെന്ന് ഇയാള്‍ പറയുന്നത് ദൃശ്യങ്ങളില്‍ വ്യക്തം.
Post a Comment
0 Comments