Type Here to Get Search Results !

Bottom Ad

പൈവളികെയില്‍ പോലീസിന്റെ നേതൃത്വത്തില്‍ വ്യാപക അക്രമം: മൊബൈല്‍ കട ഉടമക്ക് പരിക്കേറ്റു


മഞ്ചേശ്വരം (www.evisionnews.co): ആള്‍ക്കൂട്ടം കണ്ടെത്തിയ എസ്‌ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കടകളില്‍ അക്രമം അഴിച്ചുവിട്ടതായി പരാതി. അക്രത്തില്‍ മൊബൈല്‍ കട ഉടമ അടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി പൈവളികെയിലാണ് സംഭവം. പരിസരത്തെ ക്വാട്ടേഴ്‌സില്‍ അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ സംഭവസ്ഥലത്ത് തടിച്ചുകൂടിയിരുന്നു. ഇതിനിടയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുകയും വ്യാപകമായി അക്രമം അഴിച്ചുവിടുകയുമായിരുന്നു. സംഭവം എന്തെന്ന് പോലും അന്വേഷിക്കാതെ പൊലീസ് പരിസരത്തെ കടകളില്‍ കയറി ജീവനക്കാരെയും യാത്രക്കാരെയും ലാത്തികൊണ്ടിടിച്ച് ഓടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. അക്രമത്തില്‍ കൈക്ക് സാരമായി പരിക്കേറ്റ മൊബൈല്‍ കടയുടമ ആസിഫ് ജവാദ് എന്ന യുവാവിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെയും മഞ്ചേശ്വരം പൊലീസിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. സംഭവത്തില്‍ മൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഉപ്പള മേഖലാ പ്രസിഡന്റ് കലീല്‍ ബിഎംഎ, സെക്രട്ടറി അഷ്ഫാഖ്, ട്രഷറര്‍ ജാക്കി ഉപ്പള എന്നിവര്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.




Post a Comment

0 Comments

Top Post Ad

Below Post Ad