കേരളം (www.evisionnews.co): സിപിഎമ്മിന്റെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് ഇരട്ടവോട്ട്. പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് റോഷ്‌ന സ്‌റ്റെഫിക്ക് രണ്ട് പഞ്ചായത്തില്‍ വോട്ട് ഉണ്ടെന്ന് യുഡിഎഫ് കണ്ടെത്തി. പൊഴുതന പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന ഇവര്‍ 131 നമ്പര്‍ പോളിങ് സ്‌റ്റേഷനായ സുഗന്ധഗിരി ഗവ. യുപി സ്‌കൂളില്‍ 10ാം നമ്പര്‍ വോട്ടറാണ്. വൈത്തിരി പഞ്ചായത്തിലെ 141 നമ്പര്‍ പോളിങ് സ്‌റ്റേഷനായ കോളിച്ചാല്‍ കൃഷിഭവനില്‍ 1106 നമ്പര്‍ വോട്ടറായി പട്ടികയിലും അനസ് റോഷ്‌നയുടെ പേരും ചിത്രവും ഉണ്ട്.
കള്ളവോട്ടിനുള്ള ശ്രമമാണ് സിപിഎം പ്രതിനിധി നടത്തിയതെന്ന് യുഡിഎഫ് പൊഴുതന പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. പൊഴുതന ഗ്രാമപഞ്ചായത്തിലെ വിവിധ ബൂത്തുകളില്‍ സി.പി.എം പ്രവര്‍ത്തകരുടെ പേരില്‍ വ്യാപകമായി ഇരട്ടവോട്ടുകള്‍ ഉണ്ട്. ഇതിനെതിരെ പരാതി നല്‍കും. തെരഞ്ഞെടുപ്പ് കമീഷന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് ചെയര്‍മാന്‍ കെവി ഉസ്മാന്‍ ആവശ്യപ്പെട്ടു.
ഇടത് ഉദ്യോഗസ്ഥരാണ് ഇരട്ട വോട്ടുകള്‍ ഉള്‍പ്പെടുത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. പൊഴുതന ഗ്രാമപഞ്ചായത്തില്‍ അച്ചൂരാനം ബൂത്ത് നമ്ബര്‍ 124 പൊഴുതന ജിഎല്‍പിഎസിലെ ക്രമനമ്ബര്‍ 136ല്‍ വോട്ടുള്ള രതിബാസ് അതേ പട്ടികയില്‍തന്നെ 852 ക്രമനമ്പറിലും വോട്ടറാണ്. സിപിഎം വോട്ടര്‍മാരെയാണ് ഇരട്ട വോട്ടര്‍മാരായി ചേര്‍ത്തിട്ടുള്ളത്- അദ്ദേഹം പറഞ്ഞു.
Post a Comment
0 Comments