പൊയിനാച്ചി (www.evisionnews.co): തൊഴിലാളി സര്‍വാധിപത്യത്തിന് വേണ്ടി രൂപംകൊണ്ട സിപിഎം ഇന്ന് കുത്തക മുതലാളിമാരുടെയും ഭൂര്‍ശ്വാക്കളുടെയും പാര്‍ട്ടിയായി അധപതിച്ചു പോയെന്ന എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ഈ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ യുഡിഎഫ് കേരളം തിരിച്ച്പിടിക്കുമെന്ന് അദ്ധേഹം പറഞ്ഞു.
ഉദുമ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ബാലകൃഷ്ണന്‍ പെരിയയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം പൊയിനാച്ചിയില്‍ നടത്തിയ കുടുംബ യോഗം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയര്‍മാന്‍ കല്ലട്ര അബ്ദുല്‍ ഖാദര്‍ അദ്ധ്യക്ഷത വഹിച്ചു.കണ്‍വീനര്‍ വി ആര്‍ വിദ്യാസാഗര്‍ സ്വാഗതം പറഞ്ഞു. സികെ ശ്രിധരന്‍, ഹകീം കുന്നില്‍,കല്ലട്ര മാഹിന്‍ ഹാജി ,പട്ടുവത്തില്‍ മൊയ്തീന്‍ കുട്ടി ഹാജി,ചെമനാട് ഗ്രാമ പഞ്ചായത് പ്രസിഡണ്ട് സുഫൈജ അബുബക്കര്‍,ഗീതാകൃഷ്ണന്‍,ധന്യ സുരേഷ്,എം സി പ്രഭാകരന്‍, സിരാജന്‍ പെരിയ, സാജിദ് മൗവ്വല്‍, പ്രധീപ് കുമാര്‍,ഹമീദ് മാങ്ങാട് പ്രസംഗിച്ചു
Post a Comment
0 Comments