ദേശീയം (www.evisionnews.co): നിയമസഭ തെരഞ്ഞെടുപ്പിലെ മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയതോടെ ആരെ പിന്തുണയ്ക്കണമെന്നതില്‍ ആശയക്കുഴപ്പത്തിലായി ബിജെപി നേതൃത്വം. നിലവില്‍ രണ്ട് മണ്ഡലങ്ങളിലെ കാര്യത്തില്‍ ആരെ പിന്തുണയ്ക്കണം, വോട്ട് ആര്‍ക്കു ചെയ്യണമെന്നൊക്കെ സംസ്ഥാന നേതൃത്വം വ്യക്തമാക്കുമെന്നു ജില്ലാ നേതൃത്വങ്ങള്‍ പറയുമ്പോഴും തീരുമാനത്തിലെത്താന്‍ സംസ്ഥാന നേതൃത്വത്തിനു കഴിയുന്നില്ല.
ഗുരുവായൂര്‍ മണ്ഡലത്തില്‍ ഡമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ദിലീപ് നായര്‍ക്ക് പിന്തുണ നല്‍കാനാണ് ആലോചിക്കുന്നത്. സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി നേരത്തേ തന്നെ എന്‍ഡിഎയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നെന്നും ആ നിലയ്ക്കു ചര്‍ച്ച സാദ്ധ്യമെന്നുമാണു നേതാക്കള്‍ പറയുന്നത്. എന്നാല്‍ എന്‍ഡിഎ നേതൃത്വത്തെ അറിയിച്ചേ പിന്തുണ നല്‍കാനാകൂ. വിഷയത്തില്‍ അന്തിമ തീരുമാനം ഉടനെ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post a Comment
0 Comments