Type Here to Get Search Results !

Bottom Ad

ഞങ്ങടെ ഉറപ്പാണ് പിജെ'; പിണറായിയുടെ മണ്ഡലത്തില്‍ ജയരാജന്റെ പേരില്‍ ഫ്ളക്സ്


കാസര്‍കോട് (www.evisionnews.co): മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടം മണ്ഡലത്തില്‍ പി.ജയരാജന്റെ പേരില്‍ ഫ്ളക്സുകള്‍. 'ഞങ്ങളുടെ ഉറപ്പാണ് പിജെ' എന്ന കുറിപ്പോടെയാണ് ഫ്ളക്സ്. എന്നാല്‍ എന്താണ് ഇതുകൊണ്ട് വ്യക്തമാക്കുന്നത് എന്നതില്‍ വ്യക്തതയില്ല. ധര്‍മ്മടം മണ്ഡലപരിധിയിലെ അഞ്ചക്കണ്ടി പഞ്ചായത്തിലെ ആര്‍.വി. മൊട്ടയിലാണ് ഫ്ളക്സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോരാളികള്‍ എന്ന പേരിലാണ് ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
പി ജയരാജന് സീറ്റ് നിഷേധിച്ചതിന് പിന്നാലെ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ ഭാഗത്തുനിന്നും വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇവ കെട്ടടങ്ങിയതിന് പിന്നാലെയാണ് ജയരാജന് പിന്തുണ അറിയിച്ച് ഫ്ളക്സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad