ദേശീയം (www.evisionnews.co): മാസ്‌ക് ധരിക്കാത്തതിനെ തുടര്‍ന്ന് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനത്തില്‍നിന്ന് യാത്രക്കാരനെ പുറത്താക്കി. ബെംഗളൂരു-കൊല്‍ക്കത്ത വിമാനത്തിലെ യാത്രക്കാരനോട് നിരവധി തവണ മാസ്‌ക് ധരിക്കാന്‍ അഭ്യര്ത്ഥിച്ചിട്ടും കൂട്ടാക്കാത്തതിനെ തുടര്‍ന്നാണ് പുറത്താക്കല്‍. കുറച്ചുദിവസം മുമ്ബ് മാസ്‌ക് ധരിക്കാത്തതിനെ തുടര്‍ന്ന് രണ്ടു യാത്രക്കാരെ എയര്‍ ഏഷ്യ ഇന്ത്യ പുറത്താക്കിയിരുന്നു. ഗോവ മുംബൈ വിമാനത്തിലായിരുന്നു സംഭവം.
2020 മാര്‍ച്ചില്‍ കൊറോണ വൈറസ് രാജ്യത്ത് പടര്‍ന്നുപിടിച്ചതോടെ പൊതു സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നു. വിമാനയാത്രക്കും മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നു. മാസ്‌ക് ധരിക്കാത്തവരെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് വ്യോമയാനമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ ഉഏഇഅ കര്‍ശനമാക്കി ഉത്തരവ് പുറത്തിറക്കിയിരുന്നു.
സവിശേഷ സാഹചര്യങ്ങളിലൊഴികെ മാസ്‌ക് മൂക്കിന് താഴെ ധരിക്കാന്‍ അനുവദിക്കില്ല. മാസ്‌ക് ധരിക്കാതെ ആരും വിമാനത്താവളത്തില്‍ പ്രവേശിക്കുന്നില്ലെന്ന് സിഐഎസ്എഫും സുരക്ഷാജീവനക്കാരും ഉറപ്പാക്കണമെന്നായിരുന്നു നിര്‍ദ്ദേശം.
Post a Comment
0 Comments