കുമ്പള (www.evisionnews.co): മുസ്ലിം ലീഗ് പാര്‍ട്ടിയുടെ ആശയ ആദര്‍ശങ്ങളില്‍ അടിയുറച്ച് ചരിത്ര പഠനങ്ങളും സമകാലിക വിഷയങ്ങളില്‍ ആശയ വിനിമയമടക്കമുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്ന പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായി കേരളത്തിലെ വിത്യസ്ത മേഖലകളില്‍ പ്രഗല്‍ഭരായവരുടെ ഓണ്‍ലൈന്‍ കൂട്ടായ്മയായ നാഷണല്‍ പൊളിറ്റിക്‌സിന്റ നാലാം വാര്‍ഷികം കുമ്പള ഒളയം ഡിഎം കബാന റിസോര്‍ട്ടില്‍ മര്‍ഹും അലി ഹസന്‍ നഗറില്‍ വച്ച് നാളെ രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ നടക്കും.
പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സിടി അഹമ്മദലി, എംസി ഖമറുദ്ധീന്‍ എംഎല്‍എ, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, ടിഇ അബ്ദുല്ല, എ അബ്ദുല്‍ റഹ്‌മാന്‍, കല്ലട്ര മാഹിന്‍ ഹാജി, യഹ്‌യ തളങ്കര, എംബി യൂസുഫ് ബന്തിയോട്, അസീസ് മരിക്കെ, വിപിഎ കാദര്‍, ടിഎ മുസ, എം അബ്ബാസ്, എകെഎം അശ്രഫ്, അശ്‌റഫ് കര്‍ള തുടങ്ങി നൂറ്റമ്പതോളം പ്രിതിനിധികളും സംബന്ധിക്കുമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ഹാദി തങ്ങള്‍ ജനറല്‍ കണ്‍വീനര്‍, എകെ ആരിഫ്, ചീഫ് അഡ്മിന്‍ ശംസുദ്ധീന്‍ പുള്ളാട്ട് അറിയിച്ചു.
Post a Comment
0 Comments