തൃക്കരിപ്പൂര്‍ (www.evisionnews.co): വര്‍ഗീയ ധ്രുവീകരണത്തിന് കോപ്പുകൂട്ടുന്ന കാവി രാഷ്ട്രീയത്തിന് സ്തുതിപാടുന്ന സിപിഎമ്മിന്റെ കപട രാഷ്ട്രീയം വലിച്ചെറിയപ്പെടേണ്ടതെന്ന് എംഎസ്എഫ് തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍. വികസന പിന്നാക്കാവസ്ഥയില്‍ നിന്നും തൃക്കരിപ്പൂരിനെ മോചിപ്പിക്കുന്നതിനായി യുഡിഎഫ് അധികാരത്തിലേറേണ്ടത് കാലത്തിന്റെ ആവശ്യമാണ്.
എല്‍ഡിഎഫിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള മറുപടിയാകും നിയമസഭാ തെരഞ്ഞെടുപ്പ്. തൃക്കരിപ്പൂരിലെ രാഷ്ട്രീയ സമവാക്യങ്ങളെ തിരുത്തിയെഴുതാന്‍ യുഡിഎഫ് സംവിധാനം സജ്ജമാണെന്നും കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് എംഎസ്എഫ് കാസറഗോഡ് ജില്ലാ ട്രഷറര്‍ അസ്ഹറുദ്ധീന്‍ മണിയനോടി പ്രസ്താവിച്ചു.
മാര്‍ച്ച് 15ന് തൃക്കരിപ്പൂര്‍, 16-പടന്ന,17-വെസ്റ്റ് എളേരി,18-കയ്യൂര്‍-ചീമേനി, 19-നീലേശ്വരം, 20-ഈസ്റ്റ് എളേരി, 21-വലിയപറമ്പ, 22-പിലിക്കോട്, 23-ചെറുവത്തൂര്‍ പഞ്ചായത്തുകളില്‍ വിപുലമായ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. എംഎസ്എഫ് തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് സൈഫുദ്ധീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ കമ്മിറ്റി അംഗം മര്‍സൂഖ് റഹ്മാന്‍, മണ്ഡലം നേതാക്കളായ മുസബ്ബിര്‍ അഞ്ചില്ലത്ത്, ഷാനിദ് പടന്ന, അര്‍ഷദ് തെക്കേക്കാട്, ത്വല്‍ഹത്ത് പെരുമ്പട്ട, സുമ്രദ് ഉദിനൂര്‍, സവാദ് മെട്ടമ്മല്‍ സംസാരിച്ചു.
Post a Comment
0 Comments