കേരളം (www.evisionnews.co): കേരളത്തിന്റെ ഭരണം ഇനിയും പിണറായി വിജയന്റെ കൈകളില്‍ ഏല്‍പ്പിച്ചാല്‍ അദ്ദേഹം സംസ്ഥാനത്തെത്തന്നെ വില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. നരേന്ദ്രമോദി ആകാശം വില്‍ക്കുമ്പോള്‍ കടല്‍ വില്‍ക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്നു0 ചെന്നിത്തല പറഞ്ഞു.
ജനങ്ങളെ കബളിപ്പിച്ചു നൂറുകണക്കിന് അഴിമതികള്‍ നടക്കുമ്പോഴും പ്രതിപക്ഷം ഉണര്‍ന്നിരുന്നതാണ് വലിയ അപകടം ഒഴിവാക്കിയതെന്നും ചെന്നിത്തല പറഞ്ഞു.കേരളത്തില്‍ വ്യാപകമായി കള്ളവോട്ട് ആസൂത്രണം ചെയ്തതാണ് 4 ലക്ഷത്തോളം ഇരട്ടവോട്ടുകള്‍ ഉണ്ടായതെന്നും ഇത് കേരളത്തില്‍ നടക്കില്ലെന്നും പ്രതിപക്ഷ നേതാവ് ഉറപ്പിച്ചു പറഞ്ഞു.ഇതിനെയെല്ലാം അതിജീവിച്ചാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ അടക്കം ഇവിടെ ജയിച്ചിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ഉദുമ കണ്ട ഏറ്റവും പ്രഗത്ഭനായ സ്ഥാനാര്‍ത്ഥിയാണ് ബാലകൃഷ്ണന്‍ പെരിയയെന്നും ശക്തനായ പ്രാസംഗികന്‍ എന്നതുപോലെതന്നെ ശക്തനായ ഒരു പ്രവര്‍ത്തകനെന്നും അദ്ദേഹം ജയിച്ചുവരേണ്ടതു ഉദുമയുടെ ആവശ്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ബാലകൃഷ്ണന്‍ പെരിയയെ ജയിപ്പിക്കാന്‍ ജനങ്ങളിറങ്ങികഴിഞ്ഞുവെന്നാണ് മനസിലാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഒരുകള്ള കളികള്‍ക്കും നേതാക്കന്മാര്‍ നില്കരുതെന്നും പാര്‍ട്ടി ജയിച്ചാല്‍ മാത്രമേ ഗ്രൂപ്പ് പോലും ഉണ്ടാവുകയുള്ളൂവെന്നും ചെന്നിത്തല ഓര്‍മ്മിപ്പിച്ചു.ചെമ്മനാട് പഞ്ചായത്തിലെ മേല്‍ പ്പറമ്പില്‍ നടന്ന യു ഡി എഫ് കുടുംബ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.
യുഡിഎഫ് ഉദുമ നിയോജക മണ്ഡലം ചെയര്‍മാന്‍ കല്ലട്ര അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ വിദ്യാസാഗര്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, സ്ഥാനാര്‍ഥി ബാലകൃഷ്ണന്‍ പെരിയ, ഹരീഷ് ബി നമ്പ്യാര്‍ സംസാരിച്ചു. മുന്‍ മന്ത്രി സിടി അഹമ്മദ് അലി, ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍, അഡ്വ. സികെ ശ്രീധരന്‍, ടിഇ അബ്ദുല്ല, കല്ലട്ര മാഹിന്‍ ഹാജി, ധന്യ സുരേഷ്, കെഇഎ ബക്കര്‍, സുഫൈജ അബൂബക്കര്‍, എംസി പ്രബാകരന്‍, എബി ഷാഫി, ടിഡി കബീര്‍ തെക്കില്‍, കരുണ്‍താപ്പ, ഗീതാകൃഷ്ണന്‍, സാജിദ് മവ്വല്‍, ഹാജി അബ്ദുല്ല ഹുസൈന്‍, അഡ്വ ശ്രിജിത് മാടക്കല്‍, പികെ ഫൈസല്‍, കെ വി പ്രകാശന്‍ സംബന്ധിച്ചു.
Post a Comment
0 Comments