മൊഗ്രാല്‍ (www.evisionnews.co): അബ്ദുല്ല കുഞ്ഞി ഖന്ന പ്രാദേശിക ഭാഷയിലെഴുതിയ ദേശക്കാഴ്ചകളുടെ സമാഹാരമായ 'മൊഗ്രാല്‍ മൊഴികള്‍' പ്രകാശനം ചെയ്തു. മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത എഴുത്തുകാരനും സിനിമ സംവിധായകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ പ്രൊഫ എംഎ റഹ്‌മാന്‍ വിവര്‍ത്തകന്‍ കെവി കുമാരന്‍ മാസ്റ്റര്‍ക്ക് കൈമാറി.
പഞ്ചായത്ത് വകുപ്പ് അസി. ഡയറക്ടരായിരുന്ന നിസാര്‍ പെറുവാഡ് സ്വാഗതം പറഞ്ഞു. അബുതായി അധ്യക്ഷത വഹിച്ചു. നാടകകൃത്ത് പദ്മനാഭന്‍ ബ്‌ളാത്തൂര്‍ പുസ്തക പരിചയം നടത്തി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട്, റഹ്്മാന്‍ തായലങ്ങാടി, കവി രവീന്ദ്രന്‍ പാടി, കാസര്‍കോട് സാഹിത്യവേദി സെക്രട്ടറി അഷ്റഫ് അലി ചേരങ്കൈ, കന്നഡ കവയ്ത്രി ശ്രീമതി സുമംഗള റാവു, പ്രസ് ക്ലബ് മുന്‍ പ്രസിഡന്റ് ടിഎ ശാഫി, അബ്ദുള്ള പടിഞ്ഞാര്‍, അഡ്വ. ബിഎഫ് അബ്ദുറഹ്‌മാന്‍, ഡോ എംകെ റുഖയ്യ, ഡോക്യൂമെന്ററി സംവിധായകന്‍ നിസാം റാവുത്തര്‍, ഡോ. അബ്ദുസ്സത്താര്‍, പിടിഎ പ്രസിഡന്റ് ഹാദി തങ്ങള്‍, മുന്‍ പഞ്ചായത്ത് മെമ്പര്‍ മൂസ മൊഗ്രാല്‍, ദേശീയ വേദി പ്രസിഡന്റ് മൊഹമ്മദ് അബ്‌കൊ, രാജേഷ് മാസ്റ്റര്‍ പ്രസംഗിച്ചു.
കാസര്‍കോട് സൗഹൃദ ഐക്യവേദി പ്രസിദ്ധീകരിച്ച കാസര്‍കോടന്‍ മാപ്പിള ഭാഷാഭേദത്തിലെ ഈ ആദ്യകൃതിക്ക് ആദ്യപുസ്തകത്തിനു പ്രശസ്ത എഴുത്തുകാരന്‍ ഡോ. അംബികസുതന്‍ മാങ്ങാടാണ് അവതാരിക എഴുതിയത്. സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവായ ഭാഷഗവേഷകന്‍ ഡോ. പിഎ അബൂബക്കര്‍ പുസ്തകത്തില്‍ ഉപയോഗിച്ച വാമൊഴികളെ അപഗ്രഥിച്ചു പഠനവും എഴുതിയിട്ടുണ്ട്. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സലീം ചാല അത്തി വളപ്പില്‍ നന്ദി പറഞ്ഞു. ചടങ്ങില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ പി.എച്ച്ഡി നേടിയ ഡോ. എംകെ റുഖയ്യയെ അനുമോദിച്ചു.
Post a Comment
0 Comments