കാസര്‍കോട് (www.evisionnews.co): കേന്ദ്ര കേരള സര്‍ക്കാരുകള്‍ക്കെതിരെ യുവജന കുറ്റപത്രവുമായി മുസ്ലിം യൂത്ത് കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സിദ്ധീഖ് സന്തോഷ് നഗര്‍ നായകനും ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര ഉപനായകനും ട്രഷറര്‍ പി.ബി ഷഫീഖ് ഡയരക്ടറും നൗഫല്‍ തായല്‍ കോ ഓഡിനേറ്ററുമായി നാല് ദിവസങ്ങളിലായി നടത്തുന്ന പദയാത്രയ്ക്ക് ബെള്ളൂര്‍ പള്ളപ്പാടിയില്‍ വെച്ച് തുടക്കം കുറിച്ചു. ചൊവ്വാഴ്ച്ച രാവിലെ മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി ടി അഹമദ് അലി ഉദ്ഘാടനം ചെയ്തു.മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എ എം കടവത്ത് അധ്യക്ഷത വഹിച്ചു. കേന്ദ്ര കേരള സര്‍ക്കാരുകള്‍ക്കെതിരെയുള്ള മണ്ഡലം കമ്മിറ്റിയുടെ കുറ്റപത്രം കാസറഗോഡ് മണ്ഡലം എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് ഡി സി സി ജനറല്‍ സെക്രട്ടറി കല്ലഗെ ചന്ദ്രശേഖര റാവുന് നല്‍കി പ്രകാശനം ചെയ്തു.
യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ കെ എം അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മൂസാ ബി ചെര്‍ക്കള, മണ്ഡലം ട്രഷറര്‍ മാഹിന്‍ കേളോട്ട്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീര്‍, സെക്രട്ടറി എം.എ നജീബ് ഹാഷിം കടവത്ത് ടി.എം ഇഖ്ബാല്‍ നൗഫല്‍ തായല്‍, ഫാറൂഖ് കുമ്പഡാജെ, ഖലീല്‍ സിലോണ്‍, ഇഖ്ബാല്‍ ഫുഡ് മാജിക്, മൊയ്ദീന്‍ കുഞ്ഞി ആദൂര്‍, സിടി റിയാസ്, ജലീല്‍ തുരുത്തി, എം എ ഖലീല്‍, റഹ്‌മാന്‍ തോട്ടാന്‍, ഷഫീക് പീബീസ്, ഹാരിസ് ആര്‍ എം പള്ളികുഞ്ഞി ഹാജി എസ്.കെ അബ്ബാസലി ശംസുദ്ധീന്‍ കിന്നിംഗാര്‍ പി.കെ ഷെട്ടി താഹ തങ്ങള്‍ ഷാനിഫ് നെല്ലിക്കട്ട സഹീര്‍ ആസിഫ് ഹാരിസ് തായല്‍ അജ്മല്‍ തളങ്കര ആദം പളളപ്പാടി റഫീഖ് കിന്നിംഗാര്‍ നൗഷദ് എം.എം ശിഹാബ് പാറക്കെട്ട് ഹൈദര്‍ കടുംപ്പംകുഴി ഹമീദലി മാവിനക്കട്ട ഹമീദ് മഞ്ഞംപാറ അഷ്ഫാക് തുരുത്തി ഹാരിസ് ദിഡ്പ്പ നവാസ് എരിയാല്‍ കലന്തര്‍ ശാഫി റഫീഖ് കോളാരി ശിഹാബ് കുമ്പഡാജെ തുടങ്ങിയര്‍ സംസാരിച്ചു.
Post a Comment
0 Comments