ദേശീയം (www.evisionnews.co): പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിന്‍ സ്വീകരിച്ചു. ഡല്‍ഹി എയിംസില്‍ നിന്നാണ് മോദി വാക്‌സീന്റെ ആദ്യ ഡോസ് എടുത്തത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സീനാണ് മോദി സ്വീകരിച്ചതെന്ന് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്യുന്നു.
അര്‍ഹരായ പൗരന്മാരല്ലാം വാക്‌സീന്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. പുതുച്ചേരിയില്‍ നിന്നുള്ള സിസ്റ്റര്‍ പി. നിവേദയാണ് മോദിക്ക് പ്രതിരോധ കുത്തിവെയ്പ് എടുത്തത്. രാജ്യത്ത് രണ്ടാംഘട്ട കോവിഡ് വാക്സിന്‍ കുത്തിവെയ്പ്പ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് മോദി വാക്സിന്‍ സ്വീകരിച്ചത്.
'കോവിഡ് 19നെതിരയുള്ള ആഗോള പോരാട്ടം ശക്തിപ്പെടുത്തുന്നതില്‍ നമ്മുടെ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും വളരെ വേഗത്തില്‍ പ്രവര്‍ത്തിച്ചത് ശ്രദ്ധേയമാണ്. അര്‍ഹരായ എല്ലാ പൗരന്മാരും വാക്‌സീന്‍ സ്വീകരിക്കണം. നമുക്ക് ഒരുമിച്ച് ഇന്ത്യയെ കോവിഡ് മുക്തമാക്കാം' വാക്‌സിന്‍ സ്വീകരിച്ച ശേഷം മോദി ട്വീറ്റ് ചെയ്തു.
Post a Comment
0 Comments