കേരളം (www.evisionnews.co): സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെതിരെ ബിജെപി ഇന്ന് ഹൈക്കോടതയില്‍ ഹര്‍ജി സമര്‍പ്പിക്കും. ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തി ഇന്ന് ഉച്ചയ്ക്ക് തന്നെ ഹര്‍ജി പരിഗണിക്കുമെന്നാണ് വിവരം. ഇന്ന് കോടതിക്ക് അവധി ദിവസമാണെങ്കിലും അസാധാരണ നീക്കമാണ് ഉണ്ടായിരിക്കുന്നത്.
അഭിഭാഷകരായ ശ്രീകുമാറും രാം കുമാറും ആണ് ബിജെപിക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്നത്. പത്തു മണിയോടെ ഹര്‍ജി ഫയല്‍ ചെയ്യും. ഒരു മണിയോടെ വാദം കേള്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. ഹൈക്കോടതി വിധി അനുകൂലമായില്ലെങ്കില്‍ ബിജെപി സുപ്രിം കോടതിയെ സമീപിച്ചേക്കും.
Post a Comment
0 Comments