കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ ബിജെപി, സിപിഎം. അവിശുദ്ധ കൂട്ടുകെട്ട് യാഥാര്‍ത്ഥ്യമാവുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍. മഞ്ചേശ്വരം, കാസര്‍കോട് നിയോജക മണ്ഡലങ്ങളില്‍ സിപിഎം ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ബിജെപിക്ക് വിജയിക്കാന്‍ വഴിയൊരുക്കാനും പകരം ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ നിയോജക മണ്ഡലങ്ങളില്‍ ബിജെപി വോട്ടുകള്‍ സിപിഎമ്മിന് മറിച്ച് നല്‍കാനുമാണ് ധാരണ.
യുഡിഎഫ് എംഎല്‍എമാരുടെ എണ്ണം കുറക്കാനും അതുവഴി തുടര്‍ഭരണത്തില്‍ എത്തുക എന്നാണ് സിപിഎം ലക്ഷ്യമിടുന്നത്. ബിജെപിയെ സംബന്ധിച്ചിടത്തോളം മഞ്ചേശ്വരം, കാസര്‍കോട് നിയോജക മണ്ഡലങ്ങളില്‍ വിജയിക്കുകഎന്നത് അവരുടെ ചിരകാല സ്വപ്നവുമാണ്. അവിശുദ്ധ കൂട്ടുകെട്ടിന്റെ റിഹേഴ്‌സല്‍ കഴിഞ്ഞ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിലും മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, കാസര്‍കോട് നഗരസഭ എന്നിവടങ്ങളിലെ പ്രസിഡന്റ്, സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പുകളിലും നടന്നിരുന്നു.
ഇക്കാര്യം വലിയ തോതില്‍ വിവാദമായപ്പോള്‍ സിപിഎം, ബിജെപി ജില്ലാ നേതൃത്വം മൗനം പാലിക്കുകയായിരുന്നു. രാഷ്ട്രീയ സദാചാരം ബലികഴിച്ച് എല്‍ഡിഎഫും ബിജെപിയും നടത്തുന്ന വോട്ട് കച്ചവടം ജനാധിപത്യ മതേതര വിശ്വസികള്‍ തിരിച്ചറിയുക തന്നെ ചെയ്യും. അധികാരത്തിന് വേണ്ടിയുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ പരാജയപ്പെടുത്താന്‍ എല്ലാവരും മുന്നോട്ടു വരണമെന്നും അബ്ദുല്‍ റഹ്‌മാന്‍ പറഞ്ഞു.
Post a Comment
0 Comments