മഞ്ചേശ്വരത്തിനൊപ്പം ഇക്കുറി കാസര്‍കോടും തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. 39 വര്‍ഷമായി രണ്ടാം സ്ഥാനത്താണ് ബിജെപി. വര്‍ഗീയമായും ന്യൂനപക്ഷ വോട്ടുകളും ധ്രൂവീകരിക്കാനായാല്‍ ഇക്കുറി കാസര്‍കോട്ടെ മുസ്ലിം ലീഗ് കുത്തക തകര്‍ക്കാനുറച്ച് തന്നെയാണ് ബിജെപിയുടെ തേരോട്ടം.
പാര്‍ട്ടി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്തിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. അതിര്‍ത്തി പ്രദേങ്ങള്‍ കേന്ദ്രീകരിച്ച് ശക്തമായ പ്രചാരണമാണ് നടക്കുന്നത്. കുടുംബ സംഗമങ്ങളും വീടുകയറിയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളും ഈ മേഖലകളിലുള്‍പ്പടെ മണ്ഡലത്തിലുടനീളം ശക്തമാക്കിയിരിക്കുകയാണെന്നാണ് വിലയിരുത്തല്‍. കര്‍ണാടക എംഎല്‍എമാരുള്‍പ്പടെ ബിജെപിയുടെ നേതാക്കള്‍ മഞ്ചേശ്വരത്തെന്ന പോലെ കാസര്‍കോട്ടും ക്യാമ്പ് ചെയ്താണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഒന്നാംഘട്ട ഗൃഹസന്ദര്‍ശനം പൂര്‍ത്തിയായി.
സിറ്റിംഗ് എംഎല്‍എ കൂടിയായ എന്‍എ നെല്ലിക്കുന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഐഎന്‍എല്ലിലെ എംഎ ലത്തീഫും മത്സരരംഗത്ത് പ്രചാരണ രംഗത്ത് സജീവമാണ്.
Post a Comment
0 Comments