കേരളം (www.evisionnews.co): ബിജെപി സ്ഥാനാര്‍ത്ഥിയും സിനിമാ താരവുമായ കൃഷ്ണ കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുവെന്ന് കാട്ടിയാണ് യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം മണ്ഡലം കമ്മറ്റി കൃഷ്ണകുമാറിനെതിരെ പരാതി നല്‍കിയത്.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചിത്രം ഉപയോഗിച്ചതിലൂടെ കൃഷ്ണകുമാര്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുവെന്നാണ് യൂത്ത് കോണ്‍ഗ്രസ് പരാതിയില്‍ പറയുന്നത്. നഗരത്തിലെ മുട്ടത്തറ, വലിയശാല അടക്കമുള്ള സ്ഥലങ്ങളിലാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചിത്രം പതിപ്പിച്ച ബോര്‍ഡുകള്‍ വച്ചിരിക്കുന്നത്.
Post a Comment
0 Comments