ദേശീയം (www.evisionnews.co): കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ മാര്‍ച്ച് 26ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. സംയുക്ത കിസാന്‍ മോര്‍ച്ചയാണ് ഭാരത ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബന്ദ് ആസൂത്രണം ചെയ്യാന്‍ ട്രേഡ് യൂണിയനുകളും മറ്റ് ബഹുജന സംഘടനകളുമായി കൂടിയാലോചന നടത്തുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. മാര്‍ച്ച് 28ന് കര്‍ഷക വിരുദ്ധ നിയമങ്ങള്‍ കത്തിക്കുമെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.
രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് കൂടി കര്‍ഷക സമരം വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഭാരത ബന്ദ് നടത്താനുള്ള നീക്കമെന്നാണ് സൂചന. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കും വരെ സമരം തുടരുമെന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്. ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷകരുടെ സമരം മാര്‍ച്ച് 26ന് നാല് മാസം പൂര്‍ത്തിയാകും. നവംബര്‍ 26നാണ് സമരം തുടങ്ങിയത്. 2020 ഡിസംബര്‍ എട്ടിനും കര്‍ഷക സംഘടനകള്‍ രാജ്യവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.
Post a Comment
0 Comments