താജുദ്ദീന്‍ സ്‌കോര്‍പിയോ കാറില്‍ തളങ്കര ഭാഗത്ത് പോയി തിരിച്ച് തായലങ്ങാടിയിലെ സഹോദരന്റെ പൊണ്ടം ജ്യൂസ് കടയില്‍ എത്തുകയായിരുന്നു. ഇതിനിടയില്‍ പിന്തുടര്‍ന്നു വന്ന സ്വിഫ്റ്റ് കാറിലെത്തിയ സംഘമാണ് തോക്ക് ചൂണ്ടി അക്രമം നടത്തിയത്. സംഘം നിറയൊഴിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
ഇതിനിടയില്‍ അക്രമികളുടെ പിടിയില്‍ നിന്നും രക്ഷപ്പെടാനായി കാസര്‍കോട് ട്രാഫിക് ജംഗ്ഷനിലേക്ക് ഓടിയ താജുദ്ദീനെ സംഘം പിന്തുടര്‍ന്ന് ഹാമര്‍ ഉപയോഗിച്ച് അടിച്ച് വീഴ്ത്തിയ ശേഷം തലയ്ക്ക് കുത്തുകയായിരുന്നു. ആളുകള്‍ ഓടികൂടിയതോടെ അക്രമി സംഘം കാറില്‍ തന്നെ രക്ഷപ്പെട്ടു. കുത്തേറ്റ് പരിക്കുകളോടെ യുവാവിനെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Post a Comment
0 Comments