കാസര്‍കോട് (www.evisionnews.co): ഭര്‍തൃമതിയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാറപ്പള്ളിയിലെ അബ്ദുല്‍ റസാഖി (34) നെയാണ് ബേക്കല്‍ ഡിവൈഎസ്പി അറസ്റ്റ് ചെയ്തത്. അമ്പലത്തറ പാറപ്പള്ളിയിലെ നൗഷീറ (25) കഴിഞ്ഞ മാസം 11ന് പുലര്‍ച്ചെയാണ് കിടപ്പുമുറിയില്‍ ഫാനില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കിയത്. സ്ത്രീപീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.
ആത്മഹത്യ ചെയ്യുന്ന ദിവസം അബ്ദുല്‍ റസാഖും നൗഷീറയും ഒഴിഞ്ഞവളപ്പിലുള്ള റസാഖിന്റെ ബന്ധുവീട്ടില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരുന്നു. അവിടെ വച്ച് ബന്ധുക്കളുടെ മുന്നില്‍ വെച്ച് നൗഷീറക്ക് റസാഖിന്റെ മര്‍ദ്ദനമേറ്റിരുന്നു. ഇതില്‍ മനോവിഷമമുണ്ടായ നൗഷീറ വിവരം സഹോദരിക്ക് വാട്‌സ്ആപ്പ് മുഖേന അറിയിച്ചിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് ആത്മഹത്യ ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം ഉച്ചയോടെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Post a Comment
0 Comments