കേരളം (www.evisionnews.co): കുറ്റ്യാടി മണ്ഡലം കേരള കോണ്‍ഗ്രസില്‍നിന്ന് സിപിഎം തിരിച്ചെടുത്തു. കുറ്റ്യാടി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ അസാധാരണ പ്രതിഷേധമാണ് സീറ്റ് ഏറ്റെടുക്കാന്‍ സിപിഎമ്മിന് പ്രേരണയായത്. കുറ്റ്യാടി ഉള്‍പ്പടെ 13 നിയമസഭാ സീറ്റുകളാണ് കേരളാ കോണ്‍ഗ്രസ് എമ്മിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി നല്‍കിയത്.
കുറ്റ്യാടിയിലെ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ അസാധാരണ പ്രതിഷേധത്തെ തുടര്‍ന്നാണ് കേരളാ കോണ്‍ഗ്രസ് എം കുറ്റ്യാടി സീറ്റ് സി.പി.എമ്മിന് വിട്ടുനല്‍കേണ്ട സാഹചര്യമുണ്ടായത്. സീറ്റ് വിട്ടുനല്‍കുന്നതായി കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ.മാണി അറിയിച്ചു. കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ മുതല്‍ നടത്തിയ നീക്കങ്ങള്‍ക്ക് ഒടുവിലാണ് സീറ്റ് വിട്ടു കൊടുക്കാന്‍ ജോസ് കെ മാണി തയ്യാറായത്. ഇവിടെ ഡിവൈഎഫ്‌ഐ സംസ്ഥാന അധ്യക്ഷന്‍ എഎ റഹീമിന്റെ പേരാണ് സിപിഎം സംസ്ഥാന നേതൃത്വം മുന്നോട്ടു വച്ചിരിക്കുന്നത്.
Post a Comment
0 Comments