മലപ്പുറം (www.evisionnews.co): അറബി ഭാഷയുടെ വളര്‍ച്ചക്കും പുരോഗതിക്കും മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്ക് നല്‍കുന്ന, ഒന്നാമത് അന്നഹ്ദ രാജ്യാന്തര പുരസ്‌കാരത്തിന് പ്രമുഖ ഈജിപ്ഷ്യന്‍ എഴുത്തുകാരനും ഖൈറോ അറബി ഭാഷ അക്കാദമി മേധാവിയുമായ ഡോ.ഹസന്‍ ശാഫിയും, മുന്നാമത് അന്നഹ്ദ നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡിന് പ്രമുഖ അറബി എഴുത്തുകാരനും വിദേശ അറബ് മാഗസിനുകളിലെ കോളമിസ്റ്റുമായ ഡോ. കെ. മുഹമ്മദലി വാഫിയും അര്‍ഹനായി.
അറബി ഭാഷയില്‍ നിരവധി ഗ്രന്ഥ രചനങ്ങള്‍ നടത്തിയ ഹസന്‍ ശാഫി, ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാ ശാല ഉന്നതാധികാര പണ്ഡിത സഭാ അംഗവും ശൈഖുല്‍ അസ്ഹറിന്റെ മുന്‍ ഉപദേഷ്ടാവുമാണ്. നിലവില്‍ വാഫി സംവിധാനത്തിന്റെ അസിസ്റ്റന്റ് കോഡിനേറ്ററും കാളികാവ് വാഫി കാമ്പസ് അറബിക് വിഭാഗം മേധാവിയുമാണ് നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് ജേതാവായ ഡോ. മുഹമ്മദലി വാഫി. പള്ളിപ്പുറം ദാറുല്‍ അന്‍വാര്‍ വഫിയ്യ കോളജ് പ്രിന്‍സിപ്പല്‍ കൂടിയായ ഇദ്ദേഹം യുഎഇ ഖത്തര്‍ സൗദി അറേബ്യ ബഹ്‌റൈന്‍ ഒമാന്‍ എന്നിവിടങ്ങളില്‍ നിന്ന് പുറത്തിറങ്ങുന്ന ഗവേഷണ മാഗസിനുകളില്‍ സ്ഥിരം എഴുത്തുകാരനും വിവിധ ദേശീയ-അന്തര്‍ദേശീയ സെമിനാറുകളില്‍ ശ്രദ്ധേയ സാന്നിധ്യവുമാണ്.
കേരളത്തിലെ തനതു കലകളായ കഥകളി, മോഹിനിയാട്ടം, കളരിപ്പയറ്റ് പുലിക്കളി, മാപ്പിള കലകളായ ഒപ്പന ദഫ്മുട്ട് കോല്‍ക്കളി തുടങ്ങിയവ അറബ് വായനാലോകത്തിന് പരിചയപ്പെടുത്തിയ എഴുത്തുകാരനാണ് ഡോ മുഹമ്മദ് അലി വാഫി. 2006ല്‍ പറപ്പൂര്‍ സബീലുല്‍ ഹിദായ ഇസ് ലാമിക് കോളജില്‍ നിന്ന് പ്രസിദ്ധീകരണം ആരംഭിച്ച അന്നഹ്ദ അറബിക് മാഗസിന്‍ ഇന്ത്യയില്‍ അറബി ഭാഷാ വളര്‍ച്ചക്ക് പതിനഞ്ച് വര്‍ഷമായി വലിയ സംഭാവനകളാണ് നല്‍കി വരുന്നത്. പ്രശസ്തി പത്രവും ഫലകവും പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ കൈമാറും. മാഗസിന്‍ മാനേജിംംഗ് ഡയറക്ടര്‍ സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
Post a Comment
0 Comments