കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ നിന്ന് ഇത്തവണ എസ്എസ്എല്‍സി പരീക്ഷയ്ക്കിരിക്കുന്നത് 19354 പേര്‍. മാര്‍ച്ച് 17 നാണ് പരീക്ഷ ആരംഭിക്കുന്നത്. കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ നിന്ന് 10631 കുട്ടികളും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ നിന്ന് 8763 കുട്ടികളുമടക്കം 19354 കുട്ടികള്‍ പരീക്ഷയെഴുതും.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് അധ്യയന വര്‍ഷം ഭാഗികമായി നഷ്ടപ്പെട്ട പശ്ചാത്തലത്തിലാണ് പരീക്ഷ. ഓണ്‍ലൈന്‍ ക്ലാസുകളിലെ സംശയ നിവാരണങ്ങള്‍ക്കും പാഠനം പൂര്‍ത്തിയാക്കാനുമായി ഇക്കഴിഞ്ഞ ജനുവരിയിലാണ് വിവിധ ബാച്ചുകളായി ക്ലാസുകള്‍ പുനരാരംഭിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ക്ലാസുകള്‍ ആരംഭിച്ചത്.
കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് നായന്മാര്‍മൂല ടി.ഐ.എച്ച്.എച്ച്എസിലാണ്. 749 കുട്ടികള്‍ പരീക്ഷയ്ക്കിരിക്കും. ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷ എഴുതുന്നത് ജിഎച്ച്എസ് മൂഡംബയലിലാണ്. ഇവിടെ 29 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതും. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ ദുര്‍ഗ എച്ച്എച്ച്എസിലാണ് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നത്. ഇവിടെ 390 കുട്ടികളാണ് രജിസ്റ്റര്‍ ചെയ്തത്. ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷ എഴുതുന്നത് പെരിയ അംബേദ്കര്‍ എച്ച്എസിലാണ്.
എല്ലാ ദിവസവും ഉച്ചയ്ക്ക് 1.40ന് കുട്ടികള്‍ പരീക്ഷ ഹാളിലെത്തണം. മൂന്നര വരെയാണ് പരീക്ഷാസമയം. രണ്ടാം ഭാഷ ഇംഗ്ലീഷിന് 4.30 വരെയും ഗണിത ശാസ്ത്രം, സോഷ്യല്‍ സയന്‍സ്, ഇംഗ്ലീഷ്, എന്നിവയ്ക്ക് 1.40 മുതല്‍ നാലര വരെയുമാണ് സമയം അനുവദിച്ചിട്ടുള്ളത്. മാര്‍ച്ച് 19 വെള്ളിയാഴ്ച 2.40 മുതല്‍ 4.30 വരെയുമാണ് പരീക്ഷകള്‍. രാവിലെ ഹയര്‍ സെക്കന്ററി, പ്ലസ് ടു പരീക്ഷകള്‍ നടക്കും. മാര്‍ച്ച് 30ന് രസതന്ത്രം പരീക്ഷ എഴുതുന്നതോടെ ഇപ്രാവശ്യത്തെ എസ്എസ്എല്‍സി പരീക്ഷ അവസാനിക്കും.
Post a Comment
0 Comments