കേരളം (www.evisionnews.co): സംസ്ഥാനത്ത് കോവിഡ് വന്നുപോയത് അറിയാത്തവര്‍ 10.76 ശതമാനമെന്ന് സീറോ സര്‍വയലന്‍സ് പഠന റിപ്പോര്‍ട്ട്. ആരോഗ്യവകുപ്പ് നേരിട്ട് നടത്തിയ സീറോ സര്‍വയലന്‍സ് പഠനത്തിലാണ് കണ്ടെത്തല്‍. തിരിച്ചറിയപ്പെടുന്ന തരത്തിലുള്ള വലിയ ലക്ഷങ്ങള്‍ ഒന്നുമില്ലാതെ ഇവരില്‍ കോവിഡ് ബാധ സംഭവിച്ചിട്ടുണ്ടാകാമെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. പൊതുജനങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍ ഉള്‍പ്പെടെ 20,939 പേരിലായിരുന്നു പഠനം.
രോഗാണുവിനെ ചെറുക്കാനുള്ള ആന്റിബോഡി ശരീരം സ്വയം ഉത്പാദിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധനയിലൂടെ കണ്ടെത്തുകയാണ് സീറോ സര്‍വയലന്‍സ് പഠനത്തിലൂടെ ചെയ്യുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്കിടയിലെ സീറോ പ്രിവിലന്‍സ് എട്ടു ശതമാനമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ 10.5 ശതമാനവും.
കോവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ക്കിടയിലുള്ള സീറോ പ്രിവലന്‍സ് 12 ശതമാനമാണ്. ദേശീയ തലത്തില്‍ 30 രോഗബാധിതരില്‍ ഒരാളെ മാത്രം കണ്ടെത്തി റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍ കേരളത്തില്‍ രോഗാണുബാധയുള്ള നാലില്‍ ഒരാളെ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
Post a Comment
0 Comments