ചട്ടഞ്ചാല്‍ (www.evisionnews.co): അഴിമതി, സ്വര്‍ണ്ണക്കടത്ത്, മയക്ക് മരുന്ന് കേസ്, പിന്‍വാതില്‍ നിയമനം, എല്‍ഡിഎഫ് സര്‍ക്കാറിനെതിരെ യുവജന കുറ്റപത്രവുമായി മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം പദയാത്ര മാര്‍ച്ച് 8,9,10 തിയതികളില്‍ നടത്താന്‍ നിയോജക മണ്ഡലം നേതൃയോഗം തീരുമാനിച്ചു. ഫെബ്രുവരി 28ന് മുഴുവന്‍ പഞ്ചായത്തുകളിലും കണ്‍വെന്‍ഷനും മാര്‍ച്ച് രണ്ടിന് സംഘാടക സമിതിയും വൈറ്റ്ഗാര്‍ഡ് യോഗവും വിളിച്ചേര്‍ക്കും.
ആക്റ്റിംഗ് പ്രസിഡന്റ്് ഹാരിസ് അങ്കക്കളരി അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം റഊഫ് ബായിക്കര ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എംബി ഷാനവാസ് സ്വാഗതം പറഞ്ഞു. പിഎച്ച് ഹാരിസ് തൊട്ടി, ഖാദര്‍ ആലൂര്‍, കെഎംഎ റഹ്മാന്‍ കാപ്പില്‍, ദാവൂദ് പള്ളിപ്പുഴ, ശംസീര്‍ മൂലടുക്കം, മൊയ്തു തൈര, ആഷിഖ് റഹ്മാന്‍, അബ്ദുല്‍ സലാം മാണിമൂല, ഷഫീഖ് മയിക്കുഴി, ഹൈദര്‍ പടുപ്പ്, സിറാജ് മഠത്തില്‍, റഷീദ് ഉദുമ പങ്കെടുത്തു.