കാസര്‍കോട് (www.evisionnews): അവകാശ സംരക്ഷണത്തിന് ഉദ്യോഗസ്ഥ മുന്നേറ്റം എന്ന പ്രമേയത്തില്‍ സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സന്ദേശ യാത്ര ഉജ്ജ്വല തുടക്കം. യാത്രയ്ക്ക് തുടക്കം കുറിച്ച് കാസര്‍കോട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ജാഥ ക്യാപ്റ്റന്‍ മുഹമ്മദ്കുട്ടി മാസ്റ്റര്‍ നെല്ലിക്കുന്നിന് പതാക കൈമാറി. സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി സിറാജ് ഖാസിലേന്‍, റഊഫ് ബാവിക്കര, അബ്ദുല്ല ചാല, ടിഡി കബീര്‍, ആസിഫ് നായന്മാര്‍മൂല, ഗഫൂര്‍ ദേളി, അഷ്‌റഫ് എടനീര്‍, എംഎ നജീബ്, സിദ്ദീഖ് ചക്കര, അബ്ദുള്ള കുഞ്ഞി ചെര്‍ക്കള സംബന്ധിച്ചു,
ഇന്ന് മഞ്ചേശ്വരം ഹൊസങ്കടിയില്‍ നിന്ന് തുടക്കംകുറിച്ച യാത്ര ശനിയാഴ്ച വൈകുന്നേരം കൊല്ലമ്പാടിയില്‍ സമാപിക്കും. ജില്ലാ പ്രസിഡന്റ് മുഹമ്മദ് കുട്ടി മാസ്റ്റര്‍ നെല്ലിക്കുന്ന് ജാഥനായകനും ജനറല്‍ സെക്രട്ടറി സിറാജുദ്ധീന്‍ ഖാസിലേന്‍ ഉപനായകനും ഇര്‍ഷാദ് ഹുദവി ബെദിര ഡയറക്ടറും ഇ.കെ മുഹമ്മദ് കുഞ്ഞി മാങ്ങാട് കോഡിനേറ്ററുമായ യാത്രയില്‍ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍മാര്‍ ജാഥ അംഗങ്ങളാണ്. ജാഥയുടെ വിജയത്തിനായി ജില്ലയിലെ അഞ്ച് സ്വീകരണ കേന്ദ്രത്തില്‍ കോഡിനേറ്റര്‍മാരെ നിശ്ചയിച്ചു.
കാസര്‍കോട്- അബ്ദുല്ല ചാല, ഉദുമ- റൗഫ് ബാവിക്കര, മഞ്ചേശ്വരം- റിയാസ് വാഫി, ബഷിര്‍ മാസ്റ്റര്‍, കാഞ്ഞങ്ങാട്- എഞ്ചിനിയര്‍ മുഹമ്മദ് കുഞ്ഞി, തൃക്കരിപ്പൂര്‍- ഇസ്മായില്‍ മാസ്റ്റര്‍ അഞ്ചു കേന്ദ്രങ്ങളില്‍ നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ സമസ്തയുടെ പോഷക സംഘടനയുടെ സംസ്ഥാന ജില്ലാ നേതാക്കള്‍ സംബന്ധിക്കുമെന്ന് ജില്ലാ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി സിറാജുദ്ധീന്‍ ഖാസിലേന്‍ അറിയിച്ചു.
Post a Comment
0 Comments