Type Here to Get Search Results !

Bottom Ad

ജില്ലയില്‍ അറുപത് വയസു കഴിഞ്ഞവര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നാളെ മുതല്‍ നല്‍കി തുടങ്ങും


കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ അറുപതു വയസിനു മുകളില്ലാവര്‍ക്കുള്ള വാക്സിനേഷന്‍ നാളെ മുതല്‍ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എവി രാംദാസ് അറിയിച്ചു. ജില്ലയില്‍ തെരഞ്ഞെടുത്ത പത്തു വാക്സിനേഷന്‍ കേന്ദ്രങ്ങളായ താലൂക്ക് ആസ്പത്രി തൃക്കരിപ്പൂര്‍, സാമൂഹികാരോഗ്യ കേന്ദ്രം ബേഡഡുക്ക, മഞ്ചേശ്വരം, കുടുബരോഗ്യ കേന്ദ്രം കരിന്തളം, വെള്ളരിക്കുണ്ട്, ആനന്ദാശ്രമം, എണ്ണപ്പാറ, മുള്ളേരിയ, ചിറ്റാരിക്കാല്‍, ചട്ടഞ്ചാല്‍ എന്നിവടങ്ങളില്‍ വച്ചാണ് വാക്സിനേഷന്‍ നല്‍കുന്നത്. ഒരു കേന്ദ്രത്തില്‍ 200 പേര്‍ക്ക് വീതം ആകെ 2000 പേര്‍ക്ക് വാക്സിന്‍ നല്‍കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 

നാളെ രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചു വരെ യാണ് വാക്സിനേഷന്‍ സമയം. ആശവര്‍ക്കര്‍മാര്‍ മുഖേന മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് വാക്സിന്‍ നല്‍കുന്നത്. 60 വയസിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ ആശാ വര്‍ക്കര്‍മാര്‍ മുഖേന മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് വാക്സിനേഷന്‍ കേന്ദ്രങ്ങളിലെത്തി വാക്സിന്‍ സ്വീകരിക്കണമെന്ന് ഡിഎംഒ അഭ്യര്‍ത്ഥിച്ചു.





Post a Comment

0 Comments

Top Post Ad

Below Post Ad