Type Here to Get Search Results !

Bottom Ad

'റാങ്ക് ലിസ്റ്റില്‍ ഇടംനേടിയിട്ടും നിയമനമില്ല'; സെക്രട്ടറിയേറ്റിന് മുന്നില്‍ രണ്ട് ഉദ്യോഗാര്‍ഥികള്‍ ആത്മഹത്യക്ക് ശ്രമിച്ചു


കേരളം (www.evisionnews.co): പി.എസ്.സി ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന ആവശ്യമുന്നയിച്ച് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം. കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസ്റ്റില്‍ ഇടം നേടിയിട്ടും ജോലി ലഭിക്കുന്നില്ലെന്നാരോപിച്ച് രണ്ട് ഉദ്യോഗാര്‍ഥികള്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പോലീസ് ഇടപെട്ട് മണ്ണെണ്ണ ക്യാന്‍ പിടിച്ചുമാറ്റുകയായിരുന്നു.

കേരളത്തില്‍ എവിടെയെങ്കിലും ഉദ്യോഗാര്‍ഥികള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി കേരള സര്‍ക്കാര്‍ ആയിരിക്കുമെന്നും ആത്മഹത്യാ ശ്രമം നടത്തിയ ഉദ്യോഗാര്‍ഥി പറഞ്ഞു. ഇത് സര്‍ക്കാരിനുള്ള സൂചനയാണെന്നും, ഇതില്‍ നിന്ന് പാഠം ഉള്‍കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ സമര രീതിയുടെ ഗതി മാറും എന്നും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad