കായികം (www.evisionnews.co): ഇംഗ്ലണ്ടിന് എതിരായ രണ്ടാം ടെസ്റ്റിലും തോറ്റാല്‍ വിരാട് കോഹ്ലി ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനം രാജിവെച്ചേക്കുമെന്നാണ് താന്‍ കരുതുന്നതെന്ന് മുന്‍ ഇംഗ്ലണ്ട് താരം മോണ്ടി പനേസര്‍. രഹാനെയുടെ ക്യാപ്റ്റന്‍സി വിജയം കോഹ്ലിയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടെന്നും ഇനിയുമൊരു തോല്‍വി കോഹ്ലിയ്ക്ക് സഹിക്കാനാവുമെന്ന് കരുതുന്നില്ലെന്നും പനേസര്‍ പറയുന്നു.
ഇംഗ്ലണ്ടിനെതിരെ ചെന്നൈയില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ 227 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 420 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ അഞ്ചാം ദിനം 192 റണ്‍സിന് ഓള്‍ഔട്ടായി. 72 റണ്‍സ് നേടിയ നായകന്‍ വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
Post a Comment
0 Comments