കാസര്‍കോട് (www.evisionnews.co): വിദ്യാഭ്യാസ ഉദ്യോഗ മണ്ഡലങ്ങളില്‍ സമുദായം കൂടുതല്‍ ഊന്നല്‍ നല്‍കാനും അവസരങ്ങളും ആനുകൂല്യങ്ങളും പൂര്‍ണമായും ഉപയോഗപ്പെടുത്താനും ആഹ്വാനം നല്‍കി സമസ്ത എംപ്ലോയിസ് അസോസിയേഷന്‍ ജില്ലാ സന്ദേശ യാത്ര കൊല്ലമ്പാടിയില്‍ സമാപിച്ചു.
ഇന്നലെ രാവിലെ തൃക്കരിപ്പൂറില്‍ നടന്ന ആദ്യസ്വീകരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് സത്താര്‍ വടക്കുമ്പാട് ഉദ്ഘാടനം ചെയ്തു. മുഹമ്മദലി മാസ്റ്റര്‍ അധ്യക്ഷനായി. കൊല്ലമ്പാടിയില്‍ സമാപനയോഗം ജില്ലാ മാനേജ്‌മെന്റ് ജന. സെക്രട്ടറി മൊയ്തീന്‍ കൊല്ലമ്പാടി ഉദ്ഘാടനം ചെയ്തു. സമീര്‍ തെക്കില്‍ അധ്യക്ഷനായി.
കാഞ്ഞങ്ങാട്, മേല്‍പറമ്പ് തുടങ്ങി വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ എസ്.ഇ.എ സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം പള്ളങ്കോട്, അബ്ദുല്ല ചാല, റഊഫ് ബാവിക്കര, സിറാജ് ഖാസിലേന്‍, ഗഫൂര്‍ ദേളി, അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍ ചേരൂര്‍, ഇ.കെ മുഹമ്മദ് കുഞ്ഞി മാങ്ങാട്, ഇര്‍ഷാദ് ഹുദവി ബെദിര, ഫാറൂഖ് കൊല്ലമ്പാടി, അഷ്‌റഫ് ചെര്‍ക്കള,
സിദ്ദീഖ് ബെദിര, സൈനുദ്ദീന്‍ കൊല്ലമ്പാടി, ഖാസിം ചാല, ഹാരിസ് റഹ്മാനി തൊട്ടി, ലത്തീഫ് കൊല്ലമ്പാടി, അബൂബക്കര്‍ ബാഖവി, യുസുഫ് ആമത്തല, ഇസ്ഈല്‍ മാസ്റ്റര്‍ കക്കുന്നം, സലാം മാസ്റ്റര്‍, അതാഉല്ല ഉദിനൂര്‍, എ.ജി ശംസുദ്ദീന്‍ എഞ്ചിനിയര്‍, മുഹമ്മദ് കുഞ്ഞി കാഞ്ഞങ്ങാട്, കുഞ്ഞഹമ്മദ് കല്ലുരാവി തുടങ്ങിയവര്‍ സംസാരിച്ചു. ജാഥാ നായകന്‍ മുഹമ്മദ് കുട്ടി മാസ്റ്റര്‍ നെല്ലിക്കുന്ന് മറുപടി പ്രസംഗം നടത്തി.
Post a Comment
0 Comments