ബോവിക്കാനം (www.evisionnews.co): മുളിയാര്‍ പഞ്ചായത്തിലെ മേലടുക്കം- പുഞ്ചങ്കോട്- കൊക്കോടി- റോഡ് നബാര്‍ഡിലോ, കാസര്‍കോട് വികസന പാക്കേജിലോ ഉള്‍പ്പെടുത്തി ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കണം എന്നാവശ്യപ്പെട്ട് മുളിയാര്‍ വെല്‍ഫയര്‍ സൊസൈറ്റി ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി.
കര്‍ഷകരും കോളനി നിവാസികളും അടക്കം നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന പിന്നോക്ക പ്രദേശങ്ങള്‍ ഉള്‍കൊള്ളുന്ന മേഖലയിലെ ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യമാണ് റോഡ്.
ഭാരവാഹികളായ ബ്ലോക്ക് പഞ്ചായത്ത് അംഗം എം. കുഞ്ഞമ്പു നമ്പ്യാര്‍, ഷരീഫ് കൊടവഞ്ചി, ഷരീഫ് മല്ലത്ത്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മന്‍സൂര്‍ മല്ലത്ത്, അംഗങ്ങളായ അബ്ബാസ് കൊളച്ചപ്, അനന്യ, പ്രദേശ വാസികളായ നാരായണന്‍ നായര്‍, ലക്ഷ്മി നാരായണന്‍ നേതൃത്വം നല്‍കി.
Post a Comment
0 Comments