കാസര്‍കോട് (www.evisionnews.co): സമസ്ത കേന്ദ്ര വൈസ്പ്രസിഡന്റുംമലബാര്‍ ഇസ്ലാമിക് കോംപ്ലക്സ് സ്ഥാപപകനും ചെമ്പരിക്ക- മംഗളൂരു സംയുക്ത ഖാസിയുമായിരുന്ന സിഎം അബ്ദുല്ല മൗലവി വധക്കേസില്‍ അപവാദ പ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് എംഐസി മാനേജിംഗ്കമ്മിറ്റി. സ്ഥാപന ശില്‍പിയായ സിഎം അബ്ദുല്ല മൗലവിയുടെ സേവനങ്ങളും സംഭാവനകളും അമൂല്യവും ചിരകാലംസ്മ രിക്കപ്പെടുന്നതുമാണെന്നും വിയോഗത്തിന്പത്താണ്ട്കഴിഞ്ഞെങ്കിലും ആവേര്‍പാട്സൃഷ്ടിച്ച നഷ്ടങ്ങള്‍ ഇപ്പോഴും അപരിഹാര്യമായി നിലനില്‍ക്കുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു.
ഖാസിയുടെമരണം കൊലപാതകമാണെന്ന കാര്യത്തില്‍ എംഐസിക്കോ അതിന്റെ പ്രവര്‍ത്തകര്‍ക്കോ യാതൊരു സംശയവുമില്ല. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന ത്തുടക്കം മുതല്‍ സ്ഥാപനത്തിന്റെ നിലപാടാണ്. അതില്‍യാതൊരുമാറ്റവുമില്ല. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍വിഷയത്തില്‍ അപവാദ പ്രചാരണങ്ങള്‍ നടത്തിസമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ്പലരും ശ്രമിക്കുന്നത്.
എംഐസി ഭാരവാഹികളില്‍ ചിലരെ ഒറ്റതിരിഞ്ഞു ആക്രമിക്കാന്‍ ചിലര്‍ മുന്നോട്ടുവരുന്ന ത്സ്ഥാപനത്തെതകര്‍ക്കാനും തളര്‍ത്താനും മാത്രമേ ഉപകരിക്കൂ. ഏറ്റവുമൊടുവില്‍ ജനകീയ കമ്മീഷന്‍റിപ്പോര്‍ട്ട്എന്ന പേരില്‍ ചിലര്‍ പത്രസമ്മേളനം നടത്തി പുറത്തുവിട്ട വിവരങ്ങള്‍ പലതും അസത്യങ്ങളും അര്‍ധസത്യങ്ങളുമാണ്. ഔദ്യോഗിക അന്വേഷണ ഏജന്‍സികള്‍ കൃത്യമായി തെളിയിക്കുന്നതുവരെ ആരെയും വ്യക്തിപരമായി പ്രതിസ്ഥാനത്ത്നിര്‍ത്താനാവില്ല. വസ്തുനിഷ്ഠമായ അന്വേഷണം നടത്താതെ ഊഹാപോഹങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നവര്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ ക്ക്രക്ഷപ്പെടാന്‍ പഴുതുകള്‍ നല്‍കുകയാണെന്നും അത്തരം പ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.
സിഎം ഉസ്താദിന്റെ ചരമദിനമായ ഫെബ്രുവരി 15ന്എല്ലാ വര്‍ഷവും സിഎം ഉസ്താദ്ഓര്‍മ ദിനമായി ആചരിക്കും.വിദ്യാഭ്യാസ രംഗത്ത് അദ്ദേഹം അര്‍പ്പിച്ച നിസ്തുല സംഭാവനകള്‍ പരിഗണിച്ച്എംഐസി കാമ്പസില്‍ ബ്രഹത്തായ ലൈബ്രറി സ്ഥാപിക്കാനുള്ള പദ്ധതി തയാറായിവരുന്നു.
യോഗം ജനറല്‍ സെക്രട്ടറി യുഎം അബ്ദുല്‍ റഹ്‌മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഖത്തര്‍ അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് സെക്രട്ടറി കെഎം സാലിഹ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. എംഎസ് തങ്ങള്‍ മദനി പ്രാര്‍ത്ഥന നടത്തി. ചെങ്കള അബ്ദുല്ല ഫൈസി, കെ മൊയ്തീന്‍ കുട്ടി ഹാജി, ടിഎ അബ്ദുല്‍ ഖാദര്‍ഹാജി, സിദ്ദിഖ്നദ്വിചേരൂര്‍, ടിഡിഅബ്ദുറഹ് മാന്‍ഹാജി, സയ്യിദ്ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, ടിഡികബീര്‍ തെക്കില്‍, അബ്ദുല്‍ ഖാദര്‍ സഅദി, അബ്ബാസ്ഫൈസി ചേരൂര്‍, അബ്ദുല്‍ ഖാദര്‍ മൗലവി ചേരൂര്‍, ഇ അബൂബക്കര്‍ ഹാജി, എംപി മുഹമ്മദ്ഫൈസി, ബേര്‍ക്കഅബ്ദുല്ല ഹാജി, അഡ്വ. ഹനീഫ്ഹുദവി,മല്ലം സുലൈമാന്‍ ഹാജി, ബാവിക്കര അബ്ദുല്‍ ഖാദര്‍ഹാജി സംബന്ധിച്ചു.
Post a Comment
0 Comments