കേരളം (www.evisionnews.co): കായികതാരം പിടി ഉഷ ബിജെപി അംഗത്വമെടുക്കുമെന്ന് റിപ്പോര്‍ട്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയില്‍ പി.ടി ഉഷ അംഗത്വമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ബിജെപിയുടെ സംസ്ഥാന നേതാവിനെ ഉദ്ധരിച്ച് ദി ക്യൂവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പൊതുസമ്മതരായവരെ പാര്‍ട്ടിയിലെത്തിച്ച് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് നീക്കമെന്നും കൂടുതല്‍ പേര്‍ പാര്‍ട്ടിയിലേക്കെത്തുമെന്നും അദ്ദേഹം പറയുന്നു. നേരത്തെ മെട്രോ മാന്‍ ഇ. ശ്രീധരന്‍ ബിജെപിയില്‍ അംഗത്വമെടുത്തിരുന്നു. കെ. സുരേന്ദ്രന്‍ നേരിട്ടെത്തിയാണ് ഇ. ശ്രീധരന്റെ പാര്‍ട്ടി പ്രവേശനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
Post a Comment
0 Comments