കേരളം (www.evisionnews.co): അടിക്കടി ഉയരുന്ന ഇന്ധനവിലയില്‍ പ്രതിഷേധിച്ച് മാര്‍ച്ച് രണ്ടിന് സ്വകാര്യ ബസുകള്‍ പണിമുടക്കും. സംസ്ഥാന വ്യാപകമായാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ബസുടമകളുടെ വിവിധ സംഘടനകള്‍ ഓണ്‍ലൈന്‍ വഴി യോഗം ചേര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. നിരന്തരമായുള്ള വിലവര്‍ദ്ധനവ് തങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
Post a Comment
0 Comments