കാസര്‍കോട് (www.evisionnews.co): കോവിഡ് കാലം കഴിഞ്ഞാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന കേന്ദ്രത്തിന്റെ പദ്ധതി കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൗരത്വഭേദഗതി നിയമത്തിന്റെ കാര്യത്തില്‍ തങ്ങള്‍ ഒരു നിലപാട് എടുത്തിട്ടുണ്ട്. നിയമത്തെ കേരളം അനുകൂലിക്കില്ല. അതിന്റെ കൂടെ നില്‍ക്കില്ലെന്നും നടപ്പാക്കുകയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വര്‍ഗീയമല്ല വികസനമാണ് നാടിന് ആവശ്യമെന്നും എല്‍ഡിഎഫിന്റെ വടക്കന്‍ മേഖലാ വികസന മുന്നേറ്റ യാത്ര കാസര്‍കോട് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയമായി ആളുകളെ വികാരം കൊള്ളിച്ച് വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അത് നാടിന് ഗുണം ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post a Comment
0 Comments