Type Here to Get Search Results !

Bottom Ad

മുസ്ലിം ലീഗ് നേതാവും കാറഡുക്ക ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന സിഎച്ച് അബൂബക്കര്‍ ഹാജി നിര്യാതനായി


ആദൂര്‍ (www.evisionnews.co): കാറഡുക്ക ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടും മുസ്ലിം ലീഗ് കാറഡുക്ക പഞ്ചായത്ത് മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന ചിര്‍ത്തട്ടി മാളിക വീട്ടില്‍ സിഎച്ച് അബൂബക്കര്‍ ഹാജി (84) മഞ്ഞംപാറ നിര്യാതനായി. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ കിടപ്പിലായിരുന്നു. കിഴക്കന്‍ മേഖലയില്‍ മുസ്ലിം ലീഗ് പ്രസ്ഥാനം കെട്ടിപ്പെടുക്കുന്നതില്‍ നിര്‍ണായക സ്ഥാനം വഹിച്ച വ്യക്തിയായിരുന്നു. ദീര്‍ഘകാലം ചിര്‍ത്തട്ടി ജുമാ മസ്ജിദ് പ്രസിഡന്റും കൂടിയായിരുന്നു.

ഭാര്യ: നബീസ. സഹോദരങ്ങള്‍: സി.എച്ച് മൂസാന്‍, സിഎച്ച് അബ്ബാസ്, ഇബ്രാഹിം സിഎച്ച് അബ്ദുല്‍ ഖാദര്‍, ഹംസ സിഎച്ച്, ആസിയ, അയിശ, കദീജ, ആമിന, മറിയ, ഹലിമ, പരേതനായ അബ്ദുള്ള. മക്കള്‍: ബീഫാത്തിമ, അബ്ദുറഹ്മാന്‍, ആമിന, സഫിയ, മുഹമ്മദ് കുഞ്ഞി, ഖദീജ, മൈമൂന, ആസ്യ. മരുമക്കള്‍: മുഹമ്മദ് ചിര്‍ത്തട്ടി, മുഹമ്മദ് കുഞ്ഞി കുംബകോട്, അബ്ദുല്ല പള്ളങ്കോട്, അശ്രഫ് നാട്ടക്കല്‍, അബ്ദുറഹ്മാന്‍ അടുര്‍, സൂപ്പി കൊറ്റുമ്പ.

ഖബറടക്കം രാവിലെ 10 മണിക്ക് ചിര്‍ത്തട്ടി ജുമാ മസ്ജിദ് അങ്കണത്തില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. നിര്യാണത്തില്‍ കാറഡുക്ക പഞ്ചായത്ത് മുസ്ലിം ലീഗ്, യൂത്ത് ലീഗ് കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.

Post a Comment

0 Comments

Top Post Ad

Below Post Ad