Type Here to Get Search Results !

Bottom Ad

കടല്‍ കരാറിനെതിരെ മുസ്ലിം ലീഗ് തീരദേശത്ത് പ്രതിഷേധം സംഘടിപ്പിച്ചു


കാസര്‍കോട് (www.evisionnews.co): കേരളത്തിന്റെ കടല്‍ സമ്പത്ത് അമേരിക്കന്‍ കമ്പനികള്‍ക്ക് തീറെഴുതാനുള്ള ഇടതു സര്‍ക്കാറിന്റെ വഴിവിട്ട നീക്കത്തിനെതിരെയും ആഴക്കടല്‍ മത്സ്യ ബന്ധത്തിനായി അമേരിക്കന്‍ കമ്പനിയായ ഇഎംസിസിക്ക് നല്‍കിയ കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടും മുസ്ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെല്ലിക്കുന്ന് കടപ്പുറത്ത് പ്രതിഷേധ സംഗമം നടത്തി.

മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു മുനിസിപ്പല്‍ പ്രസിഡന്റ് കെഎം ബഷീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഖാലിദ് പച്ചക്കാട് സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് എഎം കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ: വിഎം മുനീര്‍, അബ്ബാസ് ബീഗം, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, അഷ്റഫ് എടനീര്‍, എഎ അസീസ്, കെഎം അബ്ദുല്‍ റഹിമാന്‍, തളങ്കര ഹക്കീം അജ്മല്‍, അഷ്ഫാഖ് അബൂബക്കര്‍ തുരുത്തി, ഫിറോസ് അടക്കത്ത്ബയല്‍, ബീഫാത്തിമ ഇബ്രാഹിം, ഷംസീദ ഫിറോസ്, ജി നാരായണന്‍,

വിജയന്‍ കണ്ണീര, റീത്ത ആര്‍, സിയാന ഹനീഫ്, സഹീര്‍ ആസിഫ്, മുത്തലിബ് പറക്കട്ട, അനസ് കണ്ടത്തില്‍, ബഷീര്‍ കടവത്ത്, ബഷീര്‍ ചേരങ്കൈ, അബൂബക്കര്‍ ഹാജി, അഹമ്മദ് കുട്ടി, എന്‍ഇ അബ്ദുല്‍ റഹിമാന്‍, വിഎസ് അബ്ദുള്ള, അബ്ദുല്‍ ഖാദര്‍ പൂരണം, അബ്ല്‍ ഖാദര്‍ സഅദി, ടിഇ മുക്താര്‍, ബിഎസ് അബ്ദുല്ല, മുസമ്മില്‍, എന്‍ അബ്ദുല്ല, ബിഎംസി ബഷീര്‍, സിദീഖ് ചക്കര, മുഹമ്മദ് കഞ്ഞി പട്ട്‌ല, യാസീന്‍ അബ്ദുല്ല, മുഷ്ത്താഖ് ചേരങ്കൈ, കുഞ്ഞിമോയ്ദീന്‍ ബാങ്കോട്, സകരിയ, ബിഎസ് സൈനുദീന്‍, കമറുദീന്‍ തായല്‍, ഹനീഫ ഫിര്‍ദൗസ് നഗര്‍, ടികെ അഷ്റഫ് തുരുത്തി, ഇക്ബാല്‍ ബാങ്കോട്, സമീറ റസാഖ്്, അസ്മ മുഹമ്മദ്, സഫിയ മൊയ്തീന്‍, സുമയ്യ മൊയ്ദീന്‍, ആഫില ബഷീര്‍, ലത്തീഫ് കൊല്ലമ്പാടി, കെഎച്ച് അഷ്റഫ്, നൈമുന്നിസ, റംസീന, മുനീര്‍ കൈമ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad