എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, കാസര്‍കോട്നഗരസഭ ചെയര്‍മാന്‍ അഡ്വ. വിഎം മുനീര്‍, ചെമ്മനാട്ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍, കെഫ് ഹോള്‍ഡിങ്സ് ചെയര്‍മാനും മേയ്ത്ര ഹോസ്പിറ്റല്‍ സ്ഥാപകനുമായ ഫൈസല്‍ ഇ കൊട്ടിക്കോളന്‍, ഹോസ്പിറ്റല്‍ സിഇഒ ഡോ പിമോഹന കൃഷ്ണന്‍, ഡയറക്ടര്‍ ഡോ. അലിഫൈസല്‍ സംബന്ധിച്ചു. ഉപകരണ സഹായത്തോടു കൂടിയ മള്‍ട്ടിസ്‌പെഷ്യാലിറ്റി ടെലികണ്‍സള്‍ട്ടേഷന്‍ പോലുള്ളഅതിനൂതന സാങ്കേതിക വിദ്യകളും ത്രിത്രീയതല ആരോഗ്യ സേവനങ്ങളും മേയ്ത്ര കെയര്‍ ക്ലിനിക്കില്‍ ഒരുക്കിയിട്ടുണ്ട്. ഫാമിലി ഫിസിഷ്യന്‍മാരെ കൂടാതെ, ഹോം കെയര്‍ സേവനങ്ങള്‍, സൈക്കോളജിക്കല്‍ കൗണ്‍സിലിംഗ്, അത്യാധുനിക ഫിസിയോ തെറാപ്പി സജ്ജീകരണം, ലബോറട്ടറി, ന്യൂട്രിഷന്‍ ആന്റ് വെല്‍നെസ്സ്, ഫാര്‍മസി എന്നീസേവനങ്ങളും കെയര്‍ ക്ലിനിക്കില്‍ ലഭ്യമാണ്.
മേയ്ത്രകെയര്‍ നെറ്റ് വര്‍ക്കിലൂടെ കാസര്‍കോട്ടെ ജനങ്ങളിലേക്ക് ആരോഗ്യ പരിരക്ഷ കൊണ്ടുവരുക മാത്രമല്ല, ആധുനിക ആരോഗ്യ സംരക്ഷണ മാര്‍ഗങ്ങളിലൂടെയും ഉപകരണങ്ങളിലൂടെയും ജനങ്ങളുടെ പരമ്പരാഗത കാഴ്ചപ്പാട്മാറ്റി മറിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട്. ആരോഗ്യ സേവനങ്ങള്‍ വീടുകളിലേക്ക്എത്തിക്കാനും ഇതിലൂടെ ആരോഗ്യ രംഗത്ത്വിപ്ലവകരമായ പുതുമാതൃകകള്‍ സൃഷ്ടിക്കാനും പ്രതിജ്ഞാബന്ധരാണ്. മേയ്ത്ര കെയര്‍ ക്ലിനിക്കിലൂടെ കാസര്‍കോടിന്റെ ആരോഗ്യ മേഖലയെ വിപ്ലകരമായ രീതിയിലേക്ക്മാറ്റാനാകുമെന്നും കെഫ്ഹോള്‍ഡിങ്സ്ചെയര്‍മാനും സ്ഥാപകനുമായ ഫൈസല്‍ ഇ കൊട്ടിക്കോളന്‍ പറഞ്ഞു.
Post a Comment
0 Comments