കാസര്‍കോട് (www.evisionnews.co): പിഎസ്‌സിയെ നോക്കുകുത്തിയാക്കി സ്വന്തക്കാരെയും ബന്ധക്കാരെയും സര്‍വീസുകളില്‍ സ്ഥിരപ്പെടുത്തി കേരളത്തിലെ യുവജനങ്ങളെ വഞ്ചിക്കുന്ന പിണറായി സര്‍ക്കാര്‍യുവജന രോഷത്താല്‍ നിലംപൊത്തുമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍. പി.എസ്.സിയെ നോക്കു കുത്തിയാക്കി പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയും സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ക്ക് അനധികൃതമായി നിയമനം നല്‍കുന്ന എല്‍.ഡി.എഫ് സര്‍ക്കാറിനെതിരെ ഉദുമ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉദുമ ടൗണില്‍ നടത്തിയ പ്രധിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് പ്രദീപ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ആബിദ് മാങ്ങാട് അദ്ധ്യഷത വഹിച്ചു. പഞ്ചായത്ത് മുസ്ലീംലീഗ് പ്രസിഡന്റ് കെ.ബി.എം.ഷരീഫ്, ജനറല്‍സെക്രട്ടറി എം.എച്ച് മുഹമ്മദ്കുഞ്ഞി,അബൂദാബി കെ.എം.സി.സി ജില്ലാ സെക്രട്ടറി അനീസ് മാങ്ങാട്, കെ.എം.എ റഹ്‌മാന്‍, റഊഫ് ഉദുമ, ജൗഹര്‍ ഉദുമ,സിറാജ് പടിഞ്ഞാര്‍,ജിയാദ് നാലാംവാതുല്‍ക്കല്‍,തന്‍സീര്‍ കാപ്പില്‍,സലാം മാങ്ങാട്,റംഷീദ് നാലാംവാതുല്‍ക്കല്‍,റവാസ് കാപ്പില്‍,ഹാരിസ് മുല്ലച്ചേരി,നസീഫ് മാങ്ങാട് തുടങ്ങിയവര്‍ പ്രസംഗിച്ചു. ടി.കെ ഹസീബ് സ്വാഗതവും, റഷീദ് കാപ്പില്‍ നന്ദിയും പറഞ്ഞു.
Post a Comment
0 Comments