Type Here to Get Search Results !

Bottom Ad

കോവിഡിന്റെ പേരില്‍ അതിര്‍ത്തികളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിക്കണം: യൂത്ത് ലീഗ് നിവേദനം നല്‍കി


ഉപ്പള (www.evisionnews.co): കേരളത്തില്‍ കോവിഡ് വ്യാപനമുണ്ടെന്ന കാരണം പറഞ്ഞ് കര്‍ണാടക സര്‍ക്കാര്‍ തലപ്പാടി ഉള്‍പ്പെടുള്ള അതിര്‍ത്തികളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണവും കര്‍ണാടകയിലേക്ക് കടക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവും ഉടന്‍ പിന്‍വലിക്കണമെന്നും മുസ് ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. രോഗികളോടും വിദ്യാര്‍ഥികളോടുമുള്ള ക്രൂരത കര്‍ണാടക സര്‍ക്കാര്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇത് കാരണമാകും.കര്‍ണാടകയുടെ ധിക്കാര പരമായ നടപടിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പരീക്ഷ പോലും എഴുതാനാകാതെ മലയാളികളടക്കമുള്ള നൂറിലേറെ വിദ്യാര്‍ഥികളാണ് വലഞ്ഞത്. ആശുപത്രി, വ്യാപര ആവശ്യങ്ങള്‍ക്കും തൊഴില്‍ തേടിയും ദിവസേന മംഗളൂരു അടക്കമുള്ള നഗരങ്ങളെ ആശ്രയിക്കുന്നവരാണ് ദുരിതം പേറുന്നവരിലേറെയും.കേന്ദ്ര സര്‍ക്കാരിന്റെ അണ്‍ലോക്ക് ചട്ടങ്ങള്‍ക്ക് വിരുദ്ധമായുള്ള കര്‍ണാടകയുടെ ഇത്തരം അനീതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നിയമപോരാട്ടം നടത്തണമെന്നും നിയമം പൂര്‍ണമായും പിന്‍വലിച്ച് എല്ലാ അതിര്‍ത്തികളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിപ്പിക്കുന്നതിന് കേരളത്തിന്റെ ഇടപെടല്‍ ശക്തമാക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും യൂത്ത് ലീഗ് നിവേദനം നല്‍കി.

യു.ഡി.എഫിന്റെ സമരത്തെ തുടര്‍ന്നാണ് രണ്ട് ദിവസം കൂടി തലപ്പാടിയില്‍ ഇളവ് ലഭിച്ചത്.സര്‍ക്കാര്‍ തലത്തില്‍ ശക്തമായ ഇടപെടലുണ്ടായിരുന്നെങ്കില്‍ ഇത്തരമൊരു അനീതിക്ക് കര്‍ണാടകം മുതിരില്ലായിരുന്നുവെന്നും വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും വീഴ്ച്ചയാണ് തലപ്പാടിയില്‍ കണ്ടതെന്നും യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് എ. മുക്താറും, ജന: സെക്രട്ടറി ബി.എം മുസ്തഫയും ആരോപിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad