കാസര്‍കോട് (www.evisionnews.co): എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 27ന് കോഴിക്കോട് നടക്കുന്ന സ്റ്റുഡന്റ്‌സ് വാറിന്റെ പ്രചാരണാര്‍ത്ഥം 'പ്രോട്ടസ്റ്റിംഗ് പ്ലോട്ട്' പ്രതിഷേധ സംഗമം ചെങ്കള പഞ്ചായത്ത്തല ഉദ്ഘാടനം ചെര്‍ക്കള ടൗണില്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹത്തിനും രക്ഷിതാക്കള്‍ക്കും ബോധ്യപ്പെടുത്തി കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് കേന്ദ്രങ്ങളില്‍ പരിപാടി സംഘടിപ്പിക്കുന്നത്.
എംഎസ്എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി, ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, സെക്രട്ടറിമാരായ അഷ്റഫ് ബോവിക്കാനം, ത്വാഹാ തങ്ങള്‍, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് അജ്മല്‍ മിര്‍ഷാന്‍, ജനറല്‍ സെക്രട്ടറി അറഫാത്ത് കൊവ്വല്‍, ട്രഷറര്‍ ശിഹാബ് പുണ്ടൂര്‍, ഭാരവാഹികളായ സിനാന്‍ ചെങ്കള, മുര്‍ഷിദ് മുഹമ്മദ് സംസാരിച്ചു.
Post a Comment
0 Comments