കേരളം (www.evisionnews.co): പുതിയ പാര്‍ട്ടി രൂപീകരിച്ച് ഘടക കക്ഷിയായി യു.ഡി.എഫില്‍ നിക്കുമെന്ന് മാണി സി കാപ്പന്‍ എം.എല്‍.എ. പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ച ശേഷം പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മുന്നണി വിട്ടെങ്കിലും എം.എല്‍.എ സ്ഥാനം രാജിവെക്കില്ലെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ ഒപ്പമുള്ളവര്‍ സര്‍ക്കാരില്‍ നിന്ന് കിട്ടിയ ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങളും പാര്‍ട്ടി സ്ഥാനങ്ങളും രാജിവയ്ക്കുമെന്നും കാപ്പന്‍ അറിയിച്ചു. മുന്നണി വിടുമ്പോള്‍ എംല്‍എ സ്ഥാനം രാജിവയ്ക്കണമെങ്കില്‍ റോഷി അഗസ്റ്റിനും തോമസ് ചാഴികാടനുമൊക്കെ രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.
Post a Comment
0 Comments